• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, July 5, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

ചോരചിന്തിയ അവകാശ പോരാട്ടത്തിന്റെ ഓർമ്മ പുതുക്കലുമായി ക്രാന്തി ഡബ്ലിനിലും വാട്ടർഫോർഡും മെയ്ദിന അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.

Dayanand KV by Dayanand KV
May 15, 2024
in Ireland Malayalam News
0
Kranthi
9
SHARES
307
VIEWS
Share on FacebookShare on Twitter

ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി മെയ്ദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ പരിപാടികൾ ഡബ്ലിനിലും വാട്ടർഫോർഡും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനിൽ പി ഇളയിടം പരിപാടികളിലെ മുഖ്യാതിഥിയായിരുന്നു. ലോകമാകമാനമുള്ള തൊഴിലാളി സമൂഹം ഇക്കാലയളവിലും വളരെ കൂടുതൽ ചൂഷണത്തിന് ഇരയാവുന്ന സാഹചര്യത്തിൽ മെയ്ദിനത്തിന്റെ പ്രസക്തി ഏറെയാണെന്നും, അറിയപ്പെടാത്ത മനുഷ്യരോടുള്ള സാഹോദര്യബോധം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡബ്ലിനിലെ കാൾട്ടൻ ഹോട്ടൽ വെച്ച് നടന്ന പരിപാടിയിൽ ബ്രിട്ടനിലെ മുൻ പ്രതിപക്ഷ നേതാവും ലേബർ പാർട്ടി നേതാവുമായിരുന്ന ജർമി കോർബിനും പങ്കെടുത്തിരുന്നു. വർക്കേഴ്സ് പാർട്ടി നേതാവ് ഗാരേത്ത് ഗ്രീനും, AIC ബ്രിട്ടൻ & അയർലണ്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം രാജേഷ് കൃഷ്ണ ലോക കേരളസഭാംഗം അഭിലാഷ് തോമസ്, MNI നാഷണൽ കൺവീനർ വർഗീസ് ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ദേശീയ സെക്രട്ടറി ഷിനിത്ത് എ കെ സ്വാഗതവും പ്രസിഡണ്ട് മനോജ് മാന്നാത്ത് കൃതജ്ഞതയും അറിയിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും ,ഡബ്ലിനിലെ മലയാളി സമൂഹവും ആവേശപൂർവ്വം അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. ഫിയോണ ബോൾഗർ അവതരിപ്പിച്ച കവിത ചടങ്ങിൽ ഏറെ ശ്രദ്ധേയമായി. ക്രാന്തിയുടെ സ്നേഹോപഹാരം വിശിഷ്ടാതിഥികളായ സുനിൽ പി ഇളയിടത്തിനും ജർമി കോർബിനും സെക്രട്ടറി ഷിനിത്ത് കൈമാറി. വൈസ് പ്രസിഡണ്ട് മെൽബ സിജു പരിപാടികൾ നിയന്ത്രിച്ചു.

വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സുനിൽ പി.ഇളയിടം മുഖ്യപ്രഭാഷണം നടത്തി. സ്നേഹവിരുന്നോടെ കൂടി അവസാനിച്ച പരിപാടിക്ക് ആശംസകൾ നേർന്ന് AIC എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം രാജേഷ് കൃഷ്ണ, ലോക കേരളസഭാംഗം അഭിലാഷ് തോമസ്, ദേശീയ സെക്രട്ടറി ഷിനിത്ത് എ. കെ , പ്രസിഡണ്ട് മനോജ് മാന്നാത്ത്, AIC വാട്ടർഫോർഡ് ബ്രാഞ്ച് സെക്രട്ടറി ബിനു തോമസ്, MNI എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനൂപ് ജോൺ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ. എസ് നവീൻ സ്വാഗതവും ട്രഷറർ കെ. വി ദയാനന്ദ് കൃതജ്ഞതയും അറിയിച്ചു. ക്യാൻസർ ബാധിതരായ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായുള്ള റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി ക്കായുള്ള ധനശേഖരണാർത്ഥം ലണ്ടനിൽ നിന്നും കേരളത്തിലേക്ക് കാർമാർഗ്ഗം യാത്ര ചെയ്ത സിനിമാനിർമ്മാതാവ് കൂടിയായ രാജേഷ് കൃഷ്ണയ്ക്ക് വാട്ടർഫോർഡ് യൂണിറ്റിന്റെ സ്നേഹോപഹാരം സെക്രട്ടറി കെ.എസ് നവീൻ നൽകി. INMO എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച MNI പ്രതിനിധികളായ വർഗീസ് ജോയ്, ട്രീസാ ദേവസ്യ, ശ്യാം കൃഷ്ണൻ എന്നിവർക്ക് യൂണിറ്റിന്റെ സ്നേഹോപഹാരം സുനിൽ പി. ഇളയിടം സമ്മാനിച്ചു. ക്രാന്തി മീഡിയ കൺവീനർ ഷാജു ജോസ് പരിപാടികൾ നിയന്ത്രിച്ചു.

മെയ്ദിന പരിപാടികളിൽ പങ്കെടുത്ത് വൻ വിജയമാക്കിയ എല്ലാവരോടും ക്രാന്തി കേന്ദ്ര കമ്മിറ്റിയും വാട്ടർഫോർഡ് യൂണിറ്റും നന്ദി അറിയിച്ചു.

Tags: DublinIrelandKranthiMay DayWaterford
Next Post
Center implemented CAA, issued certificate for 14

പൗരത്വ ഭേദഗതിനിയമം നടപ്പാക്കി കേന്ദ്രസർക്കാർ, ആദ്യ ഘട്ടത്തിൽ 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1