• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, July 10, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

റോഡ് അപകടങ്ങളുടെ ഫോട്ടോയും വിഡിയോയും ഇനി വേണ്ട, അപകടത്തിൻറെ ദൃശ്യം പകർത്തിയതിന് ലൗത്ത് വാഹനയാത്രക്കാർക്ക് പിഴ ചുമത്തി ഗാർഡ

Chief Editor by Chief Editor
May 8, 2024
in Ireland Malayalam News
0
Motorists filming scene of collision fined

Motorists filming scene of collision fined

9
SHARES
302
VIEWS
Share on FacebookShare on Twitter

റോഡ് അപകടങ്ങൾ കണ്ടാൽ ഫോട്ടോയും വിഡിയോയും എടുക്കുന്നവരാണോ നിങ്ങൾ? എന്നാൽ അത് പിഴ ചുമത്തപ്പെടാവുന്ന കുറ്റമാണെന്ന് നിങ്ങൾക്കറിയാമോ?

കൗണ്ടി ലൗത്തിലെ ഒരു മോട്ടോർവേയിൽ അപകടത്തിൻ്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൂന്ന് ഡ്രൈവർമാർക്ക് ഗാർഡ പിഴ ചുമത്തി.

ഇന്നലെ പുലർച്ചെ M1 മോട്ടോർവേയിൽ വലിയ ട്രക്ക് ഇടിച്ച് ഒരു അപകടമുണ്ടായിരുന്നു. ക്ലോഗർഹെഡിൽ നിന്നുള്ള പോലീസും ഡൻഡൽക് ദ്രോഗെഡ റോഡ്‌സ് പോലീസിംഗ് യൂണിറ്റിലെ ഉദ്യോഗസ്ഥരും എത്തിയപ്പോളാണ് ആ വഴി വന്ന മൂന്ന് ഡ്രൈവർമാർ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടത്.

അപകടത്തെത്തുടർന്ന് മോട്ടോർവേയുടെ രണ്ടുവരി ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു.

മൂന്ന് ഡ്രൈവർമാർ അപകടസ്ഥലത്തുകൂടി കടന്നുപോകുന്നത് അവരുടെ ഫോണിൽ റെക്കോർഡ് ചെയ്യുന്നത് കണ്ടതായി ഗാർഡ സോഷ്യൽ മീഡിയയിൽ പറഞ്ഞു. “അവിശ്വസനീയം” എന്നാണ് അവർ അതിനെ വിശേഷിപ്പിച്ചത്.

മൂന്ന് ഡ്രൈവർമാരെയും ഗാർഡ തടഞ്ഞുനിർത്തി നിശ്ചിത പിഴ നോട്ടീസ് നൽകി.

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് മറ്റൊരു അപകടത്തിന് കാരണമാകുമെന്ന് ഗാർഡ മുന്നറിയിപ്പ് നൽകി. അപകടങ്ങൾ ചിത്രീകരിക്കുന്നത് ബന്ധപ്പെട്ടവരോടുള്ള അനാദരവാണെന്നും അവർ പറഞ്ഞു.

Tags: AccidentsFineGardaIrelandLouthPhotoRoad
Next Post
KP Yohannan Passed Away

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്‌സ് ചർച്ച് അധ്യക്ഷൻ കെ.പി. യോഹന്നാൻ അന്തരിച്ചു

Popular News

  • mattel introduces barbie with type 1 diabetes

    ശരീരത്തിൽ ഇൻസുലിൻ പമ്പ്, മോണിറ്റർ; ടൈപ്പ് 1 പ്രമേഹരോഗമുള്ള ബാർബിയെ അവതരിപ്പിച്ച് മറ്റേൽ

    9 shares
    Share 4 Tweet 2
  • മാർ അപ്രേമിന് വിട നൽകാൻ നാട്: കബറടക്കം ഇന്ന്

    9 shares
    Share 4 Tweet 2
  • അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസം: ഹോം സ്കീം ദീർഘിപ്പിച്ചു, വില പരിധി ഉയർത്തി!

    12 shares
    Share 5 Tweet 3
  • ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത: യുഎഇ ഗോൾഡൻ വിസ ഇപ്പോൾ കൂടുതൽ എളുപ്പം!

    10 shares
    Share 4 Tweet 3
  • ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha