• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, May 22, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News Canada Malayalam News

കള്ളന്മാരെ പിന്തുടര്‍ന്ന്‌ പൊലീസ്,വാഹനങ്ങൾ കൂട്ടിയിടിച്ചു;കാനഡയില്‍ ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും മരിച്ചു

Editor by Editor
May 6, 2024
in Canada Malayalam News
0
indian-couple-and-three-month-old-grandchild-killed
9
SHARES
298
VIEWS
Share on FacebookShare on Twitter

ഒട്ടാവ: കാനഡയിലെ ഒന്റേറിയോയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും മരിച്ചു. മണിവണ്ണൻ, ഭാര്യ മഹാലക്ഷ്മി, ഇവരുടെ മൂന്നുമാസം പ്രായമായ പേരക്കുട്ടി എന്നിവരാണു മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ പരുക്ക് ഗുരുതരമാണ്.

പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകിയിട്ടുണ്ടെന്നും ടൊറന്റോയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു. കാനഡ സന്ദർശിക്കാനെത്തിയതായിരുന്നു മണിവണ്ണനും ഭാര്യ മഹാലക്ഷ്മിയും.

Heartfelt condolences on tragic loss of Indian nationals Mr. Manivannan, Mrs. Mahalakshmi & their grandchild in the Highway 401 collision. CG met the bereaved family at the hospital & assured all possible assistance. We are in touch with Canadian authorities @MEAIndia @HCI_Ottawa

— IndiainToronto (@IndiainToronto) May 3, 2024

വിറ്റ്ബിയിലെ ഹൈവേ 401ൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനത്തിലേക്ക് എതിർദിശയിൽനിന്ന് വരികയായിരുന്ന വാൻ ഇടിക്കുകയായിരുന്നു. മദ്യ വില്പനശാലയിൽ കവർച്ച നടത്തിയ പ്രതികളെ പൊലീസ് പിന്തുടർന്നു പിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആറോളം വാഹനങ്ങൾ കൂട്ടിയിടിച്ചതായി റിപ്പോർട്ടുണ്ട്. 

ഇന്ത്യൻ ദമ്പതികളും കുഞ്ഞും കവർച്ചക്കേസിലെ പ്രതിയെന്നു സംശയിക്കുന്ന ആളും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വാൻ ഓടിച്ചിരുന്ന 21കാരനായ ഡ്രൈവർക്കും വാനിലെ മറ്റൊരു യാത്രക്കാരനും പരുക്കുണ്ട്.

Tags: CanadaOttawa
Next Post
നഴ്‌സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി

നഴ്‌സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി

Popular News

  • RSA Unveils Major Plan to Cut Driving Test Waiting Times

    ഡ്രൈവിംഗ് ടെസ്റ്റിനായി ഇപ്പോഴും കാത്തിരിക്കുകയാണോ? അപ്പോയ്ന്റ്മെന്റ് ലഭ്യത്തിയിലെ കാലതാമസം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി RSA

    12 shares
    Share 5 Tweet 3
  • ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗത്ത് കേടുപാടുകള്‍

    9 shares
    Share 4 Tweet 2
  • ടിപ്പറ റി പള്ളിയിൽ നേഴ്സസ് ദിനം ആചരിച്ചു.

    9 shares
    Share 4 Tweet 2
  • പുതിയ UK-EU കരാർ ബ്രെക്സിറ്റ് പുനഃക്രമീകരണമോ? അയർലൻഡിനും നോർത്തേൺ അയർലൻഡിനും ഗുണകരമാകുമോ?

    12 shares
    Share 5 Tweet 3
  • സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    15 shares
    Share 6 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha