• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, July 4, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

ഇന്ത്യൻ പൗരത്വം കാത്തു സൂക്ഷിക്കുന്ന അയർലൻഡ് പ്രവാസി മലയാളികൾക്ക് ഇനിയും സ്പെയിൻ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അവധി ആഘോഷിക്കാൻ അധികം അലയേണ്ടി വരില്ല. വിസ നിയമങ്ങളിൽ വൻ മാറ്റങ്ങളുമായി യൂറോപ്യൻ യൂണിയൻ

Editor by Editor
April 25, 2024
in Ireland Malayalam News
0
Shengan Visa
9
SHARES
315
VIEWS
Share on FacebookShare on Twitter

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ സ്വതന്ത്രമായി യാത്ര ചെയ്യാൻ അനുവദിക്കുന്ന വിസയാണ് ഷെങ്കൻ വിസ. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കൊപ്പം സ്വിറ്റ്സർലൻഡ് , നോർവേ, ഐസ് ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഷെങ്കൻ വിസ ഉപയോഗിച്ച് യാത്ര ചെയ്യാം. ഇന്ത്യൻ പൗരന്മാർക്ക് ഷെങ്കൻ വിസ നിയമങ്ങളിൽ ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഇത് ഇന്ത്യൻ പൗരത്വം കാത്തുസൂക്ഷിക്കുന്ന അയർലൻഡ് പ്രവാസി മലയാളികൾക്ക് വളരെ സഹായകരമാകും. കാരണം ഇപ്പോഴും നാടിനോടുള്ള ഗൃഹാതുരത്വം കാരണം ഒരു കുടുംബത്തിലെ തന്നെ മറ്റുള്ളവർ അയർലൻഡ് പൗരത്വം എടുത്താലും ഇന്ത്യൻ പൗരത്വം കാത്തുസൂക്ഷിക്കുന്നവർ അയർലണ്ടിൽ ഉണ്ട്. പലപ്പോഴും കുടുംബാംഗങ്ങൾ ഒന്നിച്ച് യാത്ര ചെയ്യുമ്പോൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് അയർലണ്ടിൽ ഉള്ള ഇന്ത്യൻ പൗരന്മാർക്ക് കടമ്പകൾ ഏറെയാണ്.

യൂണിയനും തമ്മിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് പുതിയ ഇളവുകൾ നിലവിൽ വന്നു. ഇതോടെ ഇന്ത്യക്കാർക്ക് 5 വർഷം വരെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസകൾ ആണ് ലഭിക്കുന്നത്. ഇത് സ്ഥിരമായി യൂറോപ്പ് യാത്രകൾ നടത്തുന്ന ഇന്ത്യക്കാർക്ക് സഹായകരമാകും. നേരത്തെ ഷെങ്കൻ വിസകൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സങ്കീർണ്ണമായിരുന്നു. കുറഞ്ഞ കാലാവധിയും ഷെങ്കൻ വിസകളുടെ ഒരു പരിമിതിയായിരുന്നു. കൂടുതൽ ദീർഘകാലത്തേയ്ക്ക് വിസ ലഭിക്കുന്നതോടെ ഈ ബുദ്ധിമുട്ടുകൾക്കാണ് അറുതി വന്നിരിക്കുന്നത്.

പുതിയ നയം അനുസരിച്ച് ഇന്ത്യൻ പൗരന്മാർക്ക് ആദ്യമായി രണ്ട് വർഷത്തെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസകളാണ് ലഭിക്കുന്നത്. തുടർന്ന് 5 വർഷത്തേയ്ക്ക് വിസ ലഭിക്കുന്ന സംവിധാനമാണ് നിലവിൽ നടപ്പിലാക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനമുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഈ വിസയുള്ളവര്‍ക്കും ലഭിക്കും. ഈ വര്‍ഷമെത്തിയ ബള്‍ഗേറിയയും റൊമാനിയയും ഉള്‍പ്പെടെ 29 രാജ്യങ്ങളാണ് ഷെങ്കൻ വിസ ഉപയോഗിച്ച് യാത്ര ചെയ്യാവുന്ന രാജ്യങ്ങൾ .

Tags: EuropeIrelandShengan Visa
Next Post
OICC Ireland being a part of elections 2024

കേരളത്തിലെയും കർണാടകത്തിലെയും പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഓ ഐ സീ സീ അയർലണ്ടും പങ്കാളികളായി

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1