• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, May 22, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News Canada Malayalam News

ഭവന പ്രതിസന്ധി: വിദേശികളെ കുറക്കാൻ കാനഡ; താൽക്കാലിക കുടിയേറ്റത്തിന് പരിധി നിശ്ചയിക്കും

Editor by Editor
March 24, 2024
in Canada Malayalam News
0
housing-crisis-canada-to-reduce-foreigners
9
SHARES
308
VIEWS
Share on FacebookShare on Twitter

ഭവന പ്രതിസന്ധി: വിദേശികളെ കുറക്കാൻ കാനഡ; താൽക്കാലിക കുടിയേറ്റത്തിന് പരിധി നിശ്ചയിക്കും

തൊഴിലാളിക്ഷാമം പരിഹരിക്കാനും സമ്പദ് വ്യവസ്ഥക്ക് ശക്തിപകരാനും വിദേശികളെ ഉദാരമായി രാജ്യത്തേക്ക് സ്വാഗതംചെയ്തിരുന്ന കാനഡ വർഷങ്ങൾക്കുശേഷം ഇപ്പോൾ വിദേശികളെ കുറക്കാനുള്ള നീക്കത്തിൽ. താൽക്കാലിക താമസക്കാരെ കുറക്കാനും താൽക്കാലിക കുടിയേറ്റത്തിന് പരിധി നിശ്ചയിക്കാനും പദ്ധതിയിടുന്നതായി ഇമിഗ്രേഷൻ മന്ത്രി മാർക് മില്ലർ ആണ് അറിയിച്ചത്.

വിദേശ വിദ്യാർഥികൾ ഉൾപ്പെടെ താൽക്കാലിക താമസക്കാരുടെ താമസ കാലപരിധി നിയന്ത്രിക്കുകയും പ്രവേശന മാനദണ്ഡങ്ങൾ കർശനമാക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. കുടിയേറ്റക്കാരുടെയും അന്താരാഷ്ട്ര വിദ്യാർഥികളുടെയും വരവ് വർധിച്ചതോടെ രാജ്യത്ത് ആവശ്യത്തിന് വീടുകൾ ലഭ്യമല്ലാത്ത സാഹചര്യം കുറച്ചു കാലമായുണ്ട്. പണപ്പെരുപ്പം മൂലം നിർമാണം മന്ദഗതിയിലായതോടെ പ്രതിസന്ധി രൂക്ഷമായി.

ഭവനപ്രശ്നം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതോടെ വിദേശ വിദ്യാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് കനേഡിയൻ സർക്കാർ. 2023ലെ 6.5 ശതമാനത്തിൽനിന്ന് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി താൽക്കാലിക താമസക്കാരെ കുറക്കാനാണ് ലക്ഷ്യം. പ്രായോഗിക നടപടികൾക്കായി ഇമിഗ്രേഷൻ മന്ത്രി പ്രവിശ്യ ഭരണകൂടങ്ങളുമായി മേയിൽ യോഗം ചേരും.

പ്രവിശ്യകൾ നൽകുന്ന വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ സേവനങ്ങളും ജനസംഖ്യ വർധനയുടെ പ്രതിസന്ധി നേരിടുന്നുണ്ട്. പഠനത്തോടൊപ്പം ജോലിചെയ്യാനും പഠനം പൂർത്തിയാക്കിയാലും ജോലി തുടരാനും സാധിക്കുമെന്നതാണ് ഉന്നത വിദ്യാഭ്യാസത്തിന് കാനഡ തിരഞ്ഞെടുക്കാൻ വിദേശ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നത്. വിദ്യാർഥികളുടെ വിസ നിരക്കിൽ സർക്കാർ ഏർപ്പെടുത്തിയ വർധന ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

Tags: CanadaImmigration
Next Post
russian-cruise-missile-enters-poland-airspace

റഷ്യന്‍ മിസൈല്‍ വ്യോമാതിര്‍ത്തി ലംഘിച്ചു; സര്‍വസജ്ജമായി പോളണ്ട് - Russian Missile Enters Poland

Popular News

  • flight caught in vortex

    ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗത്ത് കേടുപാടുകള്‍

    9 shares
    Share 4 Tweet 2
  • ടിപ്പറ റി പള്ളിയിൽ നേഴ്സസ് ദിനം ആചരിച്ചു.

    9 shares
    Share 4 Tweet 2
  • പുതിയ UK-EU കരാർ ബ്രെക്സിറ്റ് പുനഃക്രമീകരണമോ? അയർലൻഡിനും നോർത്തേൺ അയർലൻഡിനും ഗുണകരമാകുമോ?

    12 shares
    Share 5 Tweet 3
  • സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    15 shares
    Share 6 Tweet 4
  • UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha