• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, July 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

കേരളത്തിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 26-ന്, വോട്ടെണ്ണല്‍ ജൂണ്‍ 4-ന്‌

Chief Editor by Chief Editor
March 19, 2024
in India Malayalam News, Politics
0
Election-Commission-of-India-announced-dates-for-LokSabha-Elections

Election-Commission-of-India-announced-dates-for-LokSabha-Elections

9
SHARES
315
VIEWS
Share on FacebookShare on Twitter

ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് തിയ്യതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ ഏഴ് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടമായ ഏപ്രിൽ 26-നാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ്‌ വാര്‍ത്താ സമ്മേളനത്തില്‍ തീയതി പ്രഖ്യാപിച്ചത്‌. പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുകയാണ്. ഒറ്റ ഘട്ടമായിട്ട് നടക്കുന്ന കേരളത്തില്‍, തിരഞ്ഞെടുപ്പിന് ഇനി 40 ദിവസമാണുള്ളത്. ഫലമറിയാൻ 80 നാൾ കാത്തിരിക്കണം.

ഇത്തവണ ആകെ 96.88 കോടി വോട്ടര്‍മാരാണ് 2024 ല്‍ വോട്ടുചെയ്യുക. ഇതില്‍ പുരുഷ വോട്ടര്‍മാരുടെ എണ്ണം 49.72 കോടിയാണ്. 47.15 കോടി സ്ത്രീവോട്ടര്‍മാരുമുണ്ട്. 48044 ട്രാന്‍സ്ജന്‍ഡേഴ്‌സ് വോട്ടര്‍മാരും 1.82 കോടി കന്നിവോട്ടര്‍മാരും ഇത്തവണ വോട്ടുചെയ്യാനെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്.

അരുണാചല്‍ പ്രദേശ്, ആന്തമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപ്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ദമാന്‍ ദിയു, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, കേരള, ലക്ഷദ്വീപ്, ലഡാക്ക്, മിസോറം, മേഘാലയ, നാഗാലന്‍ഡ്, പുതുച്ചേരി, സിക്കിം, തമിഴ്‌നാട്, പഞ്ചാബ്, തെലങ്കാന, ഉത്തരാഖാണ്ഡ് സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകളാണ് ബിജെപി നേടിയത്. എന്‍ഡിഎ മൊത്തം 353 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തി. എന്നാല്‍ ഇത്തവണ പ്രതിപക്ഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്‍ഡ്യ സഖ്യം രൂപീകരിച്ച് ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ്. ഇതുവരെ 250 സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. 82 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും രാഹുല്‍ ഗാന്ധി വയനാട്ടിലും മത്സരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മുഴുവന്‍ സീറ്റിലേക്കുമുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും.

Tags: BJPChief Election CommissionerCOngressElectionElection 2024IndiaKerala NewsLok SabhaRajiv Kumar
Next Post
Indian-Origin-Family-Burnt-to-Death-in-Canada

കാനഡയില്‍ ഇന്ത്യന്‍ വംശജരായ കുടുംബം തീപൊള്ളലേറ്റ് മരിച്ച നിലയില്‍

Popular News

  • Ireland Issues Emergency Orders as Immigration Backlog Surpasses 17 Weeks

    അയർലണ്ടിലെ പ്രവാസികൾക്ക് ആശ്വാസം; കാലാവധി കഴിഞ്ഞ ഐ.ആർ.പി കാർഡുമായി യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുമതി

    9 shares
    Share 4 Tweet 2
  • ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ഇൻഫിനിറ്റ് സ്ക്രോളിങ് നിർത്തണം; മെറ്റയ്‌ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ യൂണിയൻ

    10 shares
    Share 4 Tweet 3
  • ആൻ പോസ്റ്റ് വ്യക്തമാക്കുന്നു: സ്ട്രീമിംഗ് മാത്രം ഉപയോഗിക്കുന്നവർക്കും ടിവി ലൈസൻസ് നിർബന്ധമാകുന്നതെപ്പോൾ?

    15 shares
    Share 6 Tweet 4
  • ഗായിക എസ്. ജാനകി അന്തരിച്ചു, വിടപറഞ്ഞത് സംഗീത പ്രേമികളുടെ ജാനകിയമ്മ

    10 shares
    Share 4 Tweet 3
  • വൈദ്യുതി നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു; ഡബ്ലിനിൽ നിർണ്ണായക മന്ത്രിതല സമ്മേളനം

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha