• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam

പിഞ്ചുമക്കളെ കൊല്ലാന്‍ വിഷം കുത്തിവച്ചു; മലയാളി യുവതി അറസ്റ്റിൽ

Chief Editor by Chief Editor
February 12, 2024
in Europe News Malayalam, United Kingdom News / UK Malayalam News
0
പിഞ്ചുമക്കളെ കൊല്ലാന്‍ വിഷം കുത്തിവച്ചു; മലയാളി യുവതി അറസ്റ്റിൽ
9
SHARES
312
VIEWS
Share on FacebookShare on Twitter

മക്കളെ വിഷംനല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ബ്രിട്ടനില്‍ യുവതി അറസ്റ്റില്‍. ഒന്‍പതും പതിമൂന്നും വയസുള്ള മക്കളെയാണ് രാസവസ്തു കുത്തിവച്ച് കൊല്ലാന്‍ നഴ്സായ ജിലുമോള്‍ ജോര്‍ജ് ശ്രമിച്ചത്. ഈസ്റ്റ് സസെക്‌സ് ഹണ്ടേഴ്‌സ് വേയില്‍ താമസിക്കുന്ന ജിലുമോള്‍ ജോര്‍ജി(38)നെയാണ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മലയാളിയാണെന്നാണ് വിവരം. അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടികളിപ്പോള്‍. സംഭവ സമയത്ത് ജിലുവിന്‍റെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല.

വ്യാഴാഴ്ച രാവിലെയാണ് ഹണ്ടേഴ്‌സ് വേയിലെ വീട്ടില്‍ ജിലുമോളെയും ഒമ്പതും 13-ഉം വയസ്സ് പ്രായമുള്ള കുട്ടികളെയും വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ അവശനിലയിലായിരുന്ന രണ്ട് കുട്ടികളെയും ജിലുവിനെയും പൊലീസ് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  

അന്വേഷണത്തിന്‍റെ ഭാഗമായി ഇവര്‍ താമസിച്ചിരുന്ന പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ക്ക് വിഷംനല്‍കിയ ശേഷം യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് ആശുപത്രിവിട്ട യുവതിയെ അറസ്റ്റ് ചെയ്തത്. കുട്ടികളും ആശുപത്രി വിട്ടു. അറസ്റ്റ് ചെയ്ത പ്രതിയെ ശനിയാഴ്ച ബ്രൈറ്റണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കൊലപാതകശ്രമത്തിനും ആത്മഹത്യാശ്രമത്തിനും ജിലുവിനെതിരെ പൊലീസ് കേസെടുത്തു. ബ്രൈട്ടന്‍ മജിസ്ട്രേറ്റ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് എട്ടിന് വീണ്ടും കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ജിലുവിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും കുട്ടികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സയും നീതിയും ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.

Tags: BrightonCrimeEuropeKerala NewsMurder AttemptNurseUK
Next Post
അച്ഛനോ അമ്മയോ വിദേശ പൗരത്വം സ്വീകരിച്ചാൽ കുട്ടിയുടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുമോ?

അച്ഛനോ അമ്മയോ വിദേശ പൗരത്വം സ്വീകരിച്ചാൽ കുട്ടിയുടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുമോ?

Popular News

  • Unions Reject Chambers’ WRC Talks Offer as Public Sector Strike Set for Wednesday

    അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha