• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, November 8, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Asia Malayalam News Japan Malayalam News

ജപ്പാനിൽ തുടർഭൂചലനം; 13 മരണം, വീണ്ടും സുനാമി മുന്നറിയിപ്പ്

Editor by Editor
January 2, 2024
in Japan Malayalam News
0
ജപ്പാനിൽ തുടർഭൂചലനം; 13 മരണം, വീണ്ടും സുനാമി മുന്നറിയിപ്പ്
9
SHARES
298
VIEWS
Share on FacebookShare on Twitter

തുടർച്ചയായ ഭൂചലനങ്ങളിൽ വിറച്ചു ജപ്പാൻ. ഇന്നലെ മാത്രം 155 തവണയാണ് ഭൂചലനമുണ്ടായത്. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 13  മരണം റിപ്പോർട് ചെയ്‌തു. ഹൊൻഷു ദ്വീപിലെ ഇഷികാവ പ്രവിശ്യക്ക് സമീപം കടലിൽ ഇന്നലെ വൈകിട്ട് നാലിന് (ഇന്ത്യൻ സമയം ഉച്ചക്ക് 1.30)ശേഷമാണ് ഭൂചലനമുണ്ടായത്. തുടർച്ചയായി 155 തവണ ചലനങ്ങൾ ഉണ്ടായതായാണ് ഒടുവിലത്തെ റിപ്പോർട്. ഇന്ന് പുലർച്ചെയും ഭൂചലനം ഉണ്ടായി.

ഇന്ന് പുലർച്ചെ ആറ് ശക്‌തമായ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇഷികാവയിൽ തുടർചലനത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുതുവൽസര ദിനത്തിൽ ജപ്പാന്റെ മധ്യഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. തിരമാലകൾ ഒരുമീറ്റർ ഉയരത്തിൽ ആഞ്ഞടിച്ചു. ഇതോടെ ജപ്പാനും ഉത്തര, ദക്ഷിണ കൊറിയകളും റഷ്യൻ മേഖലയിലെ ജനങ്ങൾക്ക് സുനാമി മുന്നറിയിപ്പ് നൽകി.

ഉയർന്ന തിരമാലയിൽ വീടുകൾക്ക് ഉൾപ്പടെ നാശനഷ്‌ടങ്ങൾ ഉണ്ടായി. അനേകം കെട്ടിടങ്ങളും വീടുകളും നിലംപൊത്തി. തുറമുഖങ്ങളിൽ ഉണ്ടായിരുന്ന ബോട്ടുകൾ മുങ്ങി. വാജിമ പട്ടണത്തിൽ തീപിടിത്തമുണ്ടായി. പതിനായിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി. ഇതോടെ കൊടും തണുപ്പിൽ ആളുകൾ റോഡിലൂടെ അലമുറയിട്ട് ഓടി.

അതിവേഗ ട്രെയിൻ, വ്യോമഗതാഗതം ഉൾപ്പടെ മുടങ്ങി. പതിനായിര കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പലരെയും സൈനിക താവളങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്. അതേസമയം, ജപ്പാനിലെ ഇന്ത്യക്കാരെ സഹായിക്കാനായി ഇന്ത്യൻ എംബസി കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ചലനങ്ങൾ ഉണ്ടാവുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയ പശ്‌ചാത്തലത്തിൽ സഹായത്തിനായി ഇന്ത്യക്കാർക്ക് എംബസിയുമായി ബന്ധപ്പെടാവുന്നതാണ്.

Tags: AsiaEarthquakeJapan
Next Post
പുതിയ Daft പഠനം കാണിക്കുന്നത് നോർത്ത് വെസ്റ്റ് മേഖലയിൽ വീടുകളുടെ വില വർധിക്കുന്നത് തുടരുകയാണ്

പുതിയ Daft പഠനം കാണിക്കുന്നത് നോർത്ത് വെസ്റ്റ് മേഖലയിൽ വീടുകളുടെ വില വർധിക്കുന്നത് തുടരുകയാണ്

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    10 shares
    Share 4 Tweet 3
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha