• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, August 29, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

പ്രശസ്ത തമിഴ്‌നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത് ചെന്നൈയില്‍ അന്തരിച്ചു

Editor by Editor
December 28, 2023
in India Malayalam News, Tamil Nadu
0
Vijayakanth passed away in Chennai

Vijayakanth passed away in Chennai

9
SHARES
308
VIEWS
Share on FacebookShare on Twitter

സ്വകാര്യ ആശുപത്രിയില്‍ കോവിഡിന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 71 വയസ്സായിരുന്നു

കടുത്ത ന്യൂമോണിയബാധയെ തുടര്‍ന്ന് ചൊവ്വാഴ്ച വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിരിക്കുകയായിരുന്നു. പിന്നീട് കോവിഡും സ്ഥിരീകരിക്കുകയായിരുന്നു.

1979 ല്‍ ഇരിക്കും ഇളമൈ എന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറിയ അദ്ദേഹം പിന്നീട് 90 കളില്‍ സൂപ്പര്‍താരത്തിലേക്ക് ഉയര്‍ന്നു. 2005 ല്‍ രാഷ്ട്രീയപാര്‍ട്ടിയുമായി എത്തിയ അദ്ദേഹം തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവായി ഇരുന്നിട്ടുണ്ട്.
1980 കളിലും 90 കളിലും തമിഴ്‌സിനിമയില്‍ ആക്ഷന്‍ ഹീറോയായി വന്‍ പ്രശസ്തി നേടിയ താരം മൂര്‍പ്പോക്ക് ദ്രാവിഡ കഴകം പാര്‍ട്ടിയിലൂടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിദ്ധ്യം അറിയിച്ചിരുന്നു.

നടനായി തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌ക്കാരം വരെ നേടിയിട്ടുള്ള വിജയകാന്തിന്റെ പോലീസ് സിനിമകള്‍ തമിഴ്‌സിനിമ ഏറെ ആസ്വദിച്ചു. ശരത്കുമാര്‍ വില്ലനും വിജയകാന്ത് നായകനുമായുള്ള പുലന്‍വിചാരണയും ക്ഷത്രിയനും അദ്ദേഹത്തിന് ആക്ഷന്‍ ഹീറോയായി അനേകം ആരാധകരെ നേടിക്കൊടുത്തു.

1991 ല്‍ താരത്തിന്റെ നൂറാമത്തെ ചിത്രം ‘ക്യാപ്റ്റന്‍ പ്രഭാകര്‍’ വിജയകാന്തിന് തമിഴകത്തെ സൂപ്പര്‍താരത്തിലേക്ക് പ്രവേശനം നല്‍കി. തമിഴ് സിനിമ അതിന് ശേഷം ‘ക്യാപ്റ്റന്‍’ എന്നുവിളിച്ച്‌ ബഹുമാനിച്ചു. 2005 ലാണ് ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകം എന്ന പാര്‍ട്ടിയുമായി തമിഴ്‌രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം 2006 ലും 2011 ലും നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറി എംഎല്‍എ ആയി.

Tags: MoviePoliticsTamil NaduVijayakanth
Next Post
ശൈത്യകാലത്തിനു മുന്നോടിയായി കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ സ്ലിഗോയിലെയും ലെട്രിമിലെയും മാതാപിതാക്കളോട് HSE അഭ്യർത്ഥിക്കുന്നു

ശൈത്യകാലത്തിനു മുന്നോടിയായി കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ സ്ലിഗോയിലെയും ലെട്രിമിലെയും മാതാപിതാക്കളോട് HSE അഭ്യർത്ഥിക്കുന്നു

Popular News

  • Over 100 Leaving Cert Results Withheld as Exam Cheating Detections Rise

    ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷകളിൽ കോപ്പിയടിയും ക്രമക്കേടും; നൂറിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു

    10 shares
    Share 4 Tweet 3
  • അയർലൻഡിൽ ഇന്ന് ആറ് കൗണ്ടികളിൽ യെല്ലോ അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

    12 shares
    Share 5 Tweet 3
  • പുതിയ വാടക നിയമത്തിന് പിന്നാലെയുണ്ടായ വിലവർദ്ധനവ് താൽക്കാലികം; വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നു

    12 shares
    Share 5 Tweet 3
  • അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം; സെപ്റ്റംബർ 1 മുതൽ ബോർഡിംഗ് പാസുകളിൽ ഇമിഗ്രേഷൻ സീൽ പതിക്കുന്നത് അവസാനിപ്പിക്കുന്നു

    11 shares
    Share 4 Tweet 3
  • ഐർലൻഡിൽ ഹോൾസെയിൽ വിലക്കയറ്റം ശക്തമാകുന്നു; ജൂലൈയിൽ വൈദ്യുതി നിരക്കിൽ 14.8 ശതമാനം വർദ്ധനവ്

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha