• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, July 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam

വാട്ടർഫോർഡ് സെവൻസ് ഫുട്ബാൾ മേള: ഡബ്ലിന്‍ ടീമുകള്‍ക്ക് കിരീടം

Chief Editor by Chief Editor
December 7, 2023
in Europe News Malayalam, Ireland Malayalam News, Waterford Malayalam News
0
waterford-sevens-football-tournament-2023

waterford-sevens-football-tournament-2023

10
SHARES
327
VIEWS
Share on FacebookShare on Twitter

അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് ഫുട്ബാളിന്റെ അവേശ നിമിഷങ്ങൾ സമ്മാനിച്ച് വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിച്ച അഞ്ചാമത് സെവൻസ് ഫുട്ബാൾ മേളക്ക് കൊടിയിറങ്ങി. ബാലി ഗണ്ണർ ഇൻഡോർ സ്റ്റേഡിയത്തിൽ രാത്രിയും പകലുമായി നടന്ന മത്സരങ്ങൾ കാണാൻ നിരവധി പ്രവാസി മലയാളികളാണ് കുടുംബ സമേതം എത്തിയത്. അണ്ടർ 30, 30 പ്ലസ് വിഭാഗങ്ങളിലായി 16 ടീമുകളാണ് ഏറ്റുമുട്ടിയത്.

അണ്ടർ 30 വിഭാഗത്തിലെ വാശിയേറിയ മത്സരത്തിൽ ഗോൾവേ ഗാലക്സിയെ ഷൂട്ടൗട്ടിൽ മറികടന്ന് ഡബ്ലിൻ സ്ട്രൈക്കേഴ്സ് ജേതാക്കളായി. നിശ്ചിത സമയത്ത് ഓരോ ഗോളുകൾ വീതം നേടി ഇരു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. ഈ വിഭാഗത്തിലെ മികച്ച കളിക്കാരനായി ഗോൾവേ ഗാലക്സിയുടെ അമലിനെ തെരഞ്ഞെടുത്തു. മികച്ച പ്രതിരോധനിര താരമായി ഡബ്ലിൻ സ്ട്രൈക്കേഴ്‌സിന്റെ റോണിത് ജെയിനിനെയും മികച്ച കീപ്പറായി ഗോൾവേ ഗാലക്സിയുടെ സണ്ണി എബ്രഹാമിനെയും തെരഞ്ഞെടുത്തു.

30 പ്ലസ് വിഭാഗത്തിൽ ഡബ്ലിൻ യുനൈറ്റഡ് ജേതാക്കളായി. ആവേശകരമായ കലാശ പോരാട്ടത്തിൽ ഐറിഷ് ടസ്‌ക്കേഴ്‌സിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഡബ്ലിൻ യുനൈറ്റഡ് കന്നി കിരീടം സ്വന്തമാക്കിയത്. മികച്ച താരമായി ഡബ്ലിൻ യുനൈറ്റഡിന്റെ ഹാദിയെയും മികച്ച പ്രതിരോധ നിര താരമായി വാട്ടർഫോഡ് ടൈഗേഴ്‌സിന്റെ ജിബിൻ ആന്റണിയെയും മികച്ച കീപ്പറായി കാർത്തിക് കമ്മത്തിനെയും തെരഞ്ഞെടുത്തു.

Tags: 2023IrelandSevens TournamentWaterford
Next Post
Cochin Metro

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷൻ ആയ തൃപ്പൂണിത്തുറയിലേക്കുള്ള സർവീസിന്റെ ട്രയൽ റൺ ഇന്ന് മുതൽ തുടങ്ങും

Popular News

  • Ireland Issues Emergency Orders as Immigration Backlog Surpasses 17 Weeks

    അയർലണ്ടിലെ പ്രവാസികൾക്ക് ആശ്വാസം; കാലാവധി കഴിഞ്ഞ ഐ.ആർ.പി കാർഡുമായി യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുമതി

    10 shares
    Share 4 Tweet 3
  • ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ഇൻഫിനിറ്റ് സ്ക്രോളിങ് നിർത്തണം; മെറ്റയ്‌ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ യൂണിയൻ

    10 shares
    Share 4 Tweet 3
  • ആൻ പോസ്റ്റ് വ്യക്തമാക്കുന്നു: സ്ട്രീമിംഗ് മാത്രം ഉപയോഗിക്കുന്നവർക്കും ടിവി ലൈസൻസ് നിർബന്ധമാകുന്നതെപ്പോൾ?

    16 shares
    Share 6 Tweet 4
  • ഗായിക എസ്. ജാനകി അന്തരിച്ചു, വിടപറഞ്ഞത് സംഗീത പ്രേമികളുടെ ജാനകിയമ്മ

    10 shares
    Share 4 Tweet 3
  • വൈദ്യുതി നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു; ഡബ്ലിനിൽ നിർണ്ണായക മന്ത്രിതല സമ്മേളനം

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha