• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, May 22, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Australia Malayalam News

ഡബ്ലിൻ അക്രമങ്ങൾക്ക് പിന്നാലെ അയർലൻഡ് സന്ദർശിക്കുന്ന പൗരന്മാർക്ക് യാത്രാനിർദേശങ്ങൾ പുറപ്പെടുവിച്ച് കാനഡ

Chief Editor by Chief Editor
November 30, 2023
in Australia Malayalam News, Canada Malayalam News, Europe News Malayalam, Ireland Malayalam News, USA Malayalam News
0
Travel advisory issued after Dublin riots

Travel advisory issued after Dublin riots

9
SHARES
299
VIEWS
Share on FacebookShare on Twitter

അയർലണ്ടിലെ ഡബ്ലിനിൽ നടന്ന അക്രമാസക്തമായ കലാപം പൊട്ടിപ്പുറപ്പെട്ട് ഒരാഴ്ച തികയുന്നതിനുമുൻപ്‌, അയർലണ്ടിലേക്ക് പോകുന്ന പൗരന്മാർക്ക് നിരവധി രാജ്യങ്ങൾ യാത്രാ ഉപദേശങ്ങളും അപ്‌ഡേറ്റുകളും ഇതിനോടകം നൽകിക്കഴിഞ്ഞു. ഇക്കൂട്ടത്തിൽ ഇപ്പോൾ ഇതാ കാനഡയും അവരുടെ പൗരന്മാർക്ക് അയർലൻഡ് സന്ദർശനങ്ങൾക്കുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്.

നവംബർ 23-ന് നഗരത്തിൽ കത്തി ആക്രമണത്തിൽ മൂന്ന് പിഞ്ചുകുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റതാണ് കലാപത്തിന് കാരണമായത്. നഗരത്തിലുടനീളം ബസുകളും പോലീസ് കാറുകളും കത്തിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തപ്പോൾ റയോട്ട് പോലീസ് പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി.

30-ലധികം പേരെ അറസ്റ്റ് ഇതിനോടകം ചെയ്തിട്ടുണ്ട്. നഗരത്തിൽ ശാന്തത പുനഃസ്ഥാപിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും പോലീസ് ജാഗ്രത കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.

അയർലണ്ടിലേക്കുള്ള യാത്ര ഒഴിവാക്കാൻ കാനഡ ശുപാർശ ചെയ്യുന്നില്ലെങ്കിലും കഴിഞ്ഞയാഴ്ചത്തെ കലാപത്തിന് ശേഷം തങ്ങളുടെ പൗരന്മാർക്ക് പുതുക്കിയ ഉപദേശം നൽകിയിരിക്കുകയാണ്. ഡബ്ലിനിലെ പ്രതിഷേധങ്ങൾ ഒഴിവാക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശം പിന്തുടരാനും യാത്രക്കാരോട് നിർദേശിച്ചിരിക്കുകയാണ്.

പ്രകടനങ്ങളും വലിയ സമ്മേളനങ്ങളും നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കാനും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും നടന്നുകൊണ്ടിരിക്കുന്ന പ്രകടനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായി പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കാനും ഡബ്ലിനിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്മാർക്ക് കാനഡ മുന്നറിയിപ്പ് നൽകുന്നു.

അയർലണ്ടിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് യാത്രാ ഉപദേശങ്ങളും അപ്‌ഡേറ്റുകളും നൽകുന്ന നിരവധി രാജ്യങ്ങളിൽ ഒന്നാണ് കാനഡ. യുകെ ഗവൺമെന്റും ഓസ്‌ട്രേലിയയും സ്വന്തം ഉപദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഡബ്ലിനിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ പ്രകടനങ്ങളോ പ്രതിഷേധങ്ങളോ ഒഴിവാക്കണമെന്ന് അവരുടെ പൗരന്മാരോട് ഇതിനോടകം നിർദേശിച്ചിരുന്നു.

കഴിഞ്ഞ ആഴ്‌ചയിലെ കലാപത്തിന് ശേഷം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അതിന്റെ ഭാഗത്തുനിന്ന് ഒരു ഉപദേശമോ മുന്നറിയിപ്പോ നൽകിയിരുന്നില്ല. എന്നിരുന്നാലും, കാനഡ പറഞ്ഞതിന് സമാനമായ ഉപദേശം അമേരിക്കൻ പൗരന്മാർക്ക് ഡബ്ലിനിലെ യുഎസ് എംബസി നൽകി.

Tags: CanadaDublinIrelandRiotTravel Advisory
Next Post
Shops closing early on Parnell Street

ഡബ്ലിൻ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കുടിയേറ്റ ജീവനക്കാർ ആക്രമിക്കപ്പെടുമെന്ന് ഭയന്ന് പാർനെൽ സ്ട്രീറ്റിൽ കടകൾ നേരത്തെ അടക്കുന്നു.

Popular News

  • flight caught in vortex

    ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗത്ത് കേടുപാടുകള്‍

    9 shares
    Share 4 Tweet 2
  • ടിപ്പറ റി പള്ളിയിൽ നേഴ്സസ് ദിനം ആചരിച്ചു.

    9 shares
    Share 4 Tweet 2
  • പുതിയ UK-EU കരാർ ബ്രെക്സിറ്റ് പുനഃക്രമീകരണമോ? അയർലൻഡിനും നോർത്തേൺ അയർലൻഡിനും ഗുണകരമാകുമോ?

    12 shares
    Share 5 Tweet 3
  • സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    15 shares
    Share 6 Tweet 4
  • UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha