• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, August 20, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

കൊച്ചി വിമാനത്താവളത്തിൽ ഫാസ്ടാഗ് പ്രവേശനവും സ്മാര്‍ട്ട് പാര്‍ക്കിങ്ങും

Editor by Editor
November 28, 2023
in Kerala Malayalam News
0
CIAL
9
SHARES
301
VIEWS
Share on FacebookShare on Twitter

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ (സിയാല്‍) ഫാസ്ടാഗ് പ്രവേശനം, ഡിജിറ്റല്‍ പാര്‍ക്കിങ് സംവിധാനങ്ങള്‍ ഡിസംബര്‍ ഒന്നിന് നിലവില്‍ വരും. സമഗ്രമായ ഈ സംവിധാനം, യാത്രക്കാരുടെ വിമാനത്താവളത്തിലേക്കുള്ള പ്രവേശനം – പുറത്തുകടക്കല്‍ പ്രക്രിയ എളുപ്പമാക്കുകയും പാര്‍ക്കിങ് കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യും.

അന്താരാഷ്‌ട്ര – ആഭ്യന്തര ടെര്‍മിനലുകള്‍ക്ക് സമീപം 2800 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ സിയാലിനുണ്ട്. അതിലേക്കുള്ള പ്രവേശനവും പാര്‍ക്കിങ്ങുമാണ് ഇപ്പോള്‍ പൂര്‍ണമായും ഫാസ്ടാഗ്, ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നത്.

എൻട്രി – എക്സിറ്റ് എട്ട് സെക്കൻഡ്

എന്‍ട്രി – എക്സിറ്റ് കവാടങ്ങളില്‍ നിലവില്‍ ഒരു വാഹനത്തിന് എടുക്കുന്ന സമയം ശരാശരി രണ്ട് മിനിറ്റാണ്. ഇത് എട്ട് സെക്കന്‍ഡ് ആയി കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. തടസങ്ങളില്ലാത്തതും വേഗത്തിലുള്ളതുമായ പാര്‍ക്കിങ് പ്രക്രിയ ഉറപ്പാക്കുന്ന രീതിയിലാണ് “സ്മാര്‍ട്ട് പാര്‍ക്കിങ്’ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നാവിഗേഷന്‍ സംവിധാനം, പാര്‍ക്കിങ് സ്‌ലോട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

ടാക്സി പാർക്കിങ്

ഡിസംബര്‍ 1 മുതല്‍ ടാക്സികള്‍ക്ക് ചെറിയ ഫീസ് നല്‍കി വിമാനത്താവളത്തിനുള്ളില്‍ പാര്‍ക്ക് ചെയ്യാനാകും. അതോടൊപ്പം, എല്ലാ ടാക്സികള്‍ക്കും പ്രവേശന ഫീസ് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പിഎംഎസ്, പിജിഎസ്

  • കാര്യക്ഷമത ഉറപ്പാക്കാന്‍ പാര്‍ക്കിങ് മാനെജ്മെന്‍റ് സിസ്റ്റം (പിഎംഎസ്)
  • കവാടങ്ങളിലും കാര്‍ പോര്‍ട്ടിനുള്ളിലും സുഗമമായ സഞ്ചാരവും പാര്‍ക്കിങ്ങും ഉറപ്പാക്കുന്ന പാര്‍ക്കിങ് ഗൈഡന്‍സ് സിസ്റ്റം (പിജിഎസ്)
  • ഓരോ പാര്‍ക്കിങ് ഇടത്തിലെയും സ്ഥല ലഭ്യത മനസിലാക്കി പാര്‍ക്കിങ് എളുപ്പമാക്കുന്ന പാര്‍ക്കിങ് സ്ലോട്ട് കൗണ്ടിങ് സിസ്റ്റം
  • ദേശീയപാതകളിലെ ടോള്‍ ഗേറ്റുകളിലേതുപോലെ പണമിടപാടുകള്‍ സാധ്യമാക്കുന്ന ഫാസ്ടാഗ് കൗണ്ടറുകള്‍
  • ഓരോ വാഹനത്തിന്‍റെയും കൃത്യമായ പ്രവേശന സമയം കണക്കാക്കുന്ന ഓട്ടൊമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ (എഎന്‍പിആര്‍)
  • ഓട്ടൊമാറ്റിക് നമ്പര്‍ തിരിച്ചറിയല്‍ ക്യാമറകള്‍

പാർക്കിങ് ഫീസ് സ്വയം അടയ്ക്കാം

ഓട്ടൊമാറ്റിക് “പേ-ഓണ്‍-ഫൂട്ട് സ്റ്റേഷനു’കളിലൂടെ യാത്രക്കാര്‍ക്ക് പാര്‍ക്കിങ് ഫീസ് സ്വയം അടയ്ക്കാം. മാത്രമല്ല, സിയാല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി യാത്രക്കാര്‍ക്ക് പാര്‍ക്കിങ് സ്‌ലോട്ടുകള്‍ ബുക്ക് ചെയ്യാം. യാത്രക്കാര്‍ക്ക് സൗകര്യമാകും വിധം അടയാള ബോര്‍ഡുകളും സജ്ജീകരിച്ചിട്ടുണ്ട്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളെ താത്കാലികമായി കടത്തി വിടാന്‍ വേണ്ട സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags: CIALCochinFasTag
Next Post
കൊല്ലത്തു നിന്നു തട്ടിക്കൊണ്ടു പോയ ആറു വയസുകാരിയെ കണ്ടെത്തി

കൊല്ലത്തു നിന്നു തട്ടിക്കൊണ്ടു പോയ ആറു വയസുകാരിയെ കണ്ടെത്തി

Popular News

  • waterford2

    വെള്ളപ്പൊക്കം തടയാൻ റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി; വാട്ടർഫോർഡ് ട്രെയിൻ യാത്രക്കാർക്ക് ആറുമാസത്തേക്ക് ബുദ്ധിമുട്ടുകൾ

    9 shares
    Share 4 Tweet 2
  • സ്ലൈഗോയുടെ ഭാവിക്കായി അഭിപ്രായം അറിയിക്കാൻ ഈ വെള്ളിയാഴ്ച വരെ സമയം

    11 shares
    Share 4 Tweet 3
  • അയർലണ്ടിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു മത്സരരംഗത്ത് ഹംഫ്രീസും കെല്ലിയും

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ വംശീയ ആക്രമണങ്ങൾ വർധിക്കുന്നു: 22-കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ കത്തി ആക്രമണം

    14 shares
    Share 6 Tweet 4
  • അയർലണ്ടിന്റെ സമ്പത്ത് ഒരു മിഥ്യയോ? ‘ദി ഇക്കണോമിസ്റ്റ്’ റിപ്പോർട്ട് ചർച്ചയാകുന്നു.

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha