സുപ്രീംകോടതി ആദ്യ വനിത ജസ്റ്റിസും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഹൈക്കോടതി ജഡ്ജിയായിരുന്ന ആദ്യ മുസ്ലീം വനിത കൂടിയായിരുന്നു ഫാത്തിമാ ബീവി. 1927 ൽ പത്തനംതിട്ടയിലായിരുന്നു ജന്നനം. കേരള പ്രഭ നൽകി ഈ മാസം ഫാത്തിമാ ബീവിയെ ആദരിച്ചിരുന്നു.