• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, August 20, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News Ernakulam Malayalam News

കളമശ്ശേരിയിൽ കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം, 30 പേർക്ക് പരിക്ക്; സംഭവം യഹോവ സാക്ഷികളുടെ സമ്മേളന വേദിയിൽ

Editor by Editor
October 29, 2023
in Ernakulam Malayalam News, India Malayalam News, Kerala Malayalam News
0
കളമശ്ശേരിയിൽ കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം, 30 പേർക്ക് പരിക്ക്; സംഭവം യഹോവ സാക്ഷികളുടെ സമ്മേളന വേദിയിൽ
9
SHARES
302
VIEWS
Share on FacebookShare on Twitter

ഞായറാഴ്ച രാവിലെ കൊച്ചിയിൽ ക്രിസ്ത്യൻ ഗ്രൂപ്പിന്റെ കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.

മൂന്ന് നാല് തവണ സ്ഫോടനമുണ്ടായതായാണ് ഹാളിലുണ്ടായിരുന്നവർ പറയുന്നത്.

മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

സ്ഥലത്ത് ആളുകൾ തടിച്ചു കൂടിയിരിക്കുകയാണ്. 2500 ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന ഹാളാണിത്. ഹാളിൻ്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പ്രാർത്ഥനയുടെ സമയമായതിനാൽ എല്ലാവരും കണ്ണടച്ചാണ് നിന്നിരുന്നതെന്ന് ആളുകൾ പറയുന്നു.

വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളിൽ നിന്നുള്ളവരാണ് കണ്‍വെൻഷൻ സെൻ്ററിലെത്തിയിട്ടുള്ളത്. നിലവിൽ തീയണക്കാനുള്ള ശ്രമം നടന്നുവരികയാണ്.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

കളമശ്ശേരിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നല്‍കി. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് കളമശ്ശേരിലെത്തിയിട്ടുണ്ട്.

ക്രമസമാധന ചുമതലയുള്ള എഡിജിപിയും ഇൻ്റലിജൻസ് എഡിജിപിയും ഉടന്‍ കൊച്ചിയിലെത്തും.

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘം കളമശ്ശേരിയിലേക്കെത്തും.

ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘത്തോട് ഉടന്‍ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കെത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജും സജ്ജമാണ്.

മതിയായ കനിവ് 108 ആംബുലന്‍സുകള്‍ ലഭ്യമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

കളമശ്ശേരി സ്‌ഫോടനത്തിന് ശേഷം അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുസംസാരിച്ച് സാഹചര്യം വിലയിരുത്തി.

Tags: BlastIndiaKalamasseryKerala NewsKochiYahova
Next Post
കളമശ്ശേരിയിൽ നടന്നത് ടിഫിൻ ബോക്സ് സ്ഫോടനം.

കളമശ്ശേരിയിൽ നടന്നത് ടിഫിൻ ബോക്സ് സ്ഫോടനം.

Popular News

  • james browne1

    ഒഴിഞ്ഞ കെട്ടിടങ്ങൾ വീടുകളാക്കി മാറ്റുന്നു: സ്ലിഗോയിൽ 52 പുതിയ വീടുകൾ വരും

    10 shares
    Share 4 Tweet 3
  • തീവ്രവാദക്കുറ്റം: Kneecap റാപ്പർക്കെതിരായ വിചാരണ മാറ്റിവെച്ചു

    9 shares
    Share 4 Tweet 2
  • സ്ലിഗോയിലെ പ്രശസ്തമായ ‘വാരിയേഴ്സ് റൺ’ 39-ാം പതിപ്പിന് ഒരുങ്ങി; 1200 ഓട്ടക്കാർ പങ്കെടുക്കും

    10 shares
    Share 4 Tweet 3
  • ഡബ്ലിൻ: ഗാർഡ ഇടപെടലിനെ തുടർന്ന് പരിക്കേറ്റയാൾ മരിച്ചു അന്വേഷണം ആരംഭിച്ചു

    11 shares
    Share 4 Tweet 3
  • ഡബ്ലിൻ ഗതാഗതം സ്തംഭിച്ചു: വൻ തീപിടിത്തത്തെ തുടർന്ന് ലൂാസ് സർവീസ് നിർത്തിവെച്ചു

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha