• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 21, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

കൊച്ചിയിൽ ഷവർമ കഴിച്ച് ​ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

Editor by Editor
October 26, 2023
in Kerala Malayalam News
0
9
SHARES
305
VIEWS
Share on FacebookShare on Twitter

കൊച്ചിയിൽ കാക്കനാട്ടെ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട യുവാവ് മരിച്ചു.

കാക്കനാട് സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശി രാഹുൽ ആർ. നായരാണ് മരിച്ചത്.

കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററിൽ തുടരുകയായിരുന്നു.

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്ന് നിഗമനം.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറയുന്നു.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രാഹുലിനെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പിന്നാലെ ഹൃദയാഘാതം ഉണ്ടാവുകയും, കിഡ്‌നിയുടെ പ്രവർത്തനങ്ങൾ തകരാറിലാകുകയും ചെയ്തിരുന്നു.

അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാഹുലിന് ഡയാലിസിസ് നടത്തിയിരുന്നു.

കാക്കനാട്ടെ മാവേലിപുരത്തുള്ള ഹോട്ടലിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഡോക്ടറോട് യുവാവ് നൽകിയ മൊഴി പ്രകാരം ഷവർമ കഴിച്ചതിന് ശേഷമാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതെന്ന് പറഞ്ഞു.

യുവാവിന്റെ പരാതിയിൽ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു.

വിഷയത്തിൽ ആരോഗ്യമന്ത്രി ഡിഎച്ച്എസിനോട് വിശദീകരണം തേടിയിരുന്നു. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകുകയും ചെയ്തു.

സംസ്ഥാനത്ത് നിരോധിച്ച മായോണൈസ് ഷവർമയോടൊപ്പം വിതരണം ചെയ്‌തോ എന്നടക്കമുള്ള കാര്യങ്ങൾ ആരോഗ്യവകുപ്പ് പരിശോധിച്ചു വരുന്നത്.

Tags: CochinDeadErnakulamKerala NewsShawarma
Next Post

പാഠപുസ്തകങ്ങളില്‍ ഇനി 'ഇന്ത്യ' ഇല്ല; പകരം 'ഭാരതം'

Popular News

  • France Extends Curfews as 2,500 Arrested and Thousands of Businesses Hit

    ഫ്രാൻസിൽ കടുത്ത നിയന്ത്രണങ്ങൾ: പാരീസിലും പ്രധാന നഗരങ്ങളിലും രാത്രി കർഫ്യൂ; സർക്കാരിന് കടുത്ത രാഷ്ട്രീയ സമ്മർദ്ദം

    11 shares
    Share 4 Tweet 3
  • WRC-യിൽ ഔപചാരിക ശമ്പള ചർച്ചകൾ ആരംഭിച്ചു: ജനങ്ങളുടെ നികുതിപ്പണത്തിന് അർഹമായ മൂല്യം ലഭിക്കണമെന്ന് ടീഷക്

    11 shares
    Share 4 Tweet 3
  • പോസ്റ്റൽ ചെലവുകൾ കുറയ്ക്കാൻ പുതിയ നീക്കവുമായി റെവന്യൂ; പേപ്പർ ലെറ്ററുകൾ ഒഴിവാക്കി ഡിജിറ്റൽ ആശയവിനിമയവുമായി ഐറിഷ് ടാക്സ് അതോറിറ്റി

    10 shares
    Share 4 Tweet 3
  • സമരത്തിന് അയവുവരുന്നു; പബ്ലിക് സർവീസ് വേതന വർദ്ധനവിന് ആദ്യ പരിഗണന നൽകുമെന്ന് ജാക്ക് ചേമ്പേഴ്സ്

    12 shares
    Share 5 Tweet 3
  • പബ്ലിക് സർവീസ് സമരം വിശദമായി: സ്കൂളുകളും ആശുപത്രികളും സ്തംഭിക്കാൻ ഇടയാക്കിയ പണപ്പെരുപ്പവും ശമ്പള തർക്കവും

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha