• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, August 29, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Sports Cricket World Cup 2023

അഫ്ഗാനിസ്ഥാന് ഐതിഹാസിക വിജയം; പാകിസ്താനെ 8 വിക്കറ്റിന് തകർത്തു

Editor by Editor
October 24, 2023
in Cricket World Cup 2023
0
അഫ്ഗാനിസ്ഥാന് ഐതിഹാസിക വിജയം; പാകിസ്താനെ 8 വിക്കറ്റിന് തകർത്തു
10
SHARES
341
VIEWS
Share on FacebookShare on Twitter

ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്താന് ഞെട്ടിക്കുന്ന തോൽവി. ശക്തരായ പാകിസ്താനെ അഫ്ഗാനിസ്ഥാൻ 8 വിക്കറ്റിന് പരാജയപ്പെടുത്തി. 283 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ, ഇബ്രാഹിം സദ്രാൻ (87), റഹ്മത്ത് ഷാ (പുറത്താകാതെ 77), റഹ്മാനുള്ള ഗുർബാസ് (65), ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി (പുറത്താകാതെ 48) എന്നിവരുടെ മികച്ച ഇന്നിംഗ്‌സുകളുടെ പിൻബലത്തിൽ ആറ് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.

നേരത്തെ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്തു. ക്യാപ്റ്റൻ ബാബർ അസം 92 പന്തിൽ 74 റൺസെടുത്താണ് ടോപ് സ്കോറർ. ഓപ്പണർ അബ്ദുള്ള ഷഫീഖ് 58 റൺസെടുത്തപ്പോൾ ഷദാബ് ഖാനും ഇഫ്തിഖർ അഹമ്മദും 40 റൺസ് വീതം നേടി. അഫ്ഗാന് വേണ്ടി നൂർ അഹമ്മദ് മൂന്ന് വിക്കറ്റും നവീൻ-ഉൾ-ഹഖ് രണ്ട് വിക്കറ്റും നേടി. ഇബ്രാഹിം സദ്രാൻ ആണ് കളിയിലെ താരം.

നേരത്തെ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു അഫ്ഗാനിസ്ഥാൻ. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അഞ്ച് ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും മൂന്ന് തോൽവിയുമാണ് ഉള്ളത്. ഏകദിനത്തിൽ പാകിസ്ഥാനുമായി 8 മത്സരങ്ങളിൽ ഏറ്റുമുട്ടിയ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്.

Tags: AfganistanCricketPakistanWorld Cup
Next Post
Verity cargo ship

ജർമ്മനി തീരത്ത് രണ്ട് ചരക്ക് കപ്പലുകൾ കൂട്ടിയിടിച്ച് നിരവധി പേരെ കാണാതായി

Popular News

  • Over 100 Leaving Cert Results Withheld as Exam Cheating Detections Rise

    ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷകളിൽ കോപ്പിയടിയും ക്രമക്കേടും; നൂറിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു

    9 shares
    Share 4 Tweet 2
  • അയർലൻഡിൽ ഇന്ന് ആറ് കൗണ്ടികളിൽ യെല്ലോ അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

    12 shares
    Share 5 Tweet 3
  • പുതിയ വാടക നിയമത്തിന് പിന്നാലെയുണ്ടായ വിലവർദ്ധനവ് താൽക്കാലികം; വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നു

    12 shares
    Share 5 Tweet 3
  • അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം; സെപ്റ്റംബർ 1 മുതൽ ബോർഡിംഗ് പാസുകളിൽ ഇമിഗ്രേഷൻ സീൽ പതിക്കുന്നത് അവസാനിപ്പിക്കുന്നു

    11 shares
    Share 4 Tweet 3
  • ഐർലൻഡിൽ ഹോൾസെയിൽ വിലക്കയറ്റം ശക്തമാകുന്നു; ജൂലൈയിൽ വൈദ്യുതി നിരക്കിൽ 14.8 ശതമാനം വർദ്ധനവ്

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha