• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, April 23, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Sports

ട്വന്റി20 ലോകകപ്പിൽ മൂന്നാം കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; ന്യൂസീലൻഡിനെ 96 റൺസിന് തോൽപ്പിച്ചു.

Editor by Editor
March 8, 2026
in Sports
0
india new zealand t20 wcup cricket
9
SHARES
298
VIEWS
Share on FacebookShare on Twitter

അഹമ്മദാബാദ്∙ ഐസിസി ലോകകപ്പ് ഫൈനലുകളിൽ ഇന്ത്യയ്ക്കൊരു ‘ഞായറാഴ്ച ശാപം’ ഉണ്ടായിരുന്നു. ഞായറാഴ്ച നടന്ന ഒരു ഫൈനൽ മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നില്ല. 2003 ഏകദിന ലോകകപ്പ് ഫൈനൽ, 2014 ട്വന്റി20 ലോകകപ്പ് ഫൈനൽ, 2023 ഏകദിന ലോകകപ്പ് ഫൈനൽ എന്നിവ ഞായറാഴ്ചയായിരുന്നു. 1983, 2011 ഏകദിന ലോകകപ്പ് ഫൈനൽ, 2024 ട്വന്റി20 ലോകകപ്പ് ഫൈനൽ എന്നിവ ശനിയാഴ്ചയായിരുന്നു; 2007 ട്വന്റി20 ലോകകപ്പ് ഫൈനൽ തിങ്കളാഴ്ചയും. എന്നാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യ ആ ‘ഞായറാഴ്ച ശാപം’ അവസാനിപ്പിച്ചു.2026 മാർച്ചിലെ രണ്ടാം ഞായറാഴ്ച ട്വന്റി20 ലോകകപ്പിൽ മൂന്നാം വട്ടവും ഇന്ത്യ മുത്തമിട്ടു. കലാശപ്പോരിൽ ന്യൂസീലൻഡിനെ റൺസിനു 96 തോൽപ്പിച്ചാണ് ഇന്ത്യയുടെ കിരീനേട്ടം. ഇന്ത്യ ഉയർത്തിയ 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡിന്റെ ഇന്നിങ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിച്ചു.

jasprit bumrah 0803

മൂന്നാം കിരീടനേട്ടത്തിലൂടെ ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ചാംപ്യന്മാരാകുന്ന ടീമെന്ന ഖ്യാതി ഇനി ഇന്ത്യയ്ക്ക് സ്വന്തം. രണ്ടു കിരീടങ്ങളുമായി ഒപ്പമുണ്ടായിരുനന്ന വിൻഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ മറികടന്നത്. ട്വന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ചാംപ്യൻ ടീമെന്ന റെക്കോർഡും സ്വന്തം നാട്ടിൽ ലോകകപ്പ് ജേതാക്കളാകുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇന്ത്യയ്ക്ക് ഇനി സ്വന്തം. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയുടെ ഹാട്രിക് കിരീടമാണ് ഇത്. 2024 ട്വന്റി20 ലോകകപ്പ്, 2025 ചാംപ്യൻസ് ട്രോഫി, ഇപ്പോൾ 2026 ട്വന്റി20 ലോകകപ്പും. മറുവശത്ത്, കന്നിക്കിരീടം തേടിയെത്തിയ കിവീസ് രണ്ടാം ഫൈനൽ തോൽവിയാണ്. 2021 ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടായിരുന്നു ന്യൂസീലൻഡിന്റെ തോൽവി.

ഫൈനലിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ ടോട്ടൽ ചേസ് ചെയ്യാനിറങ്ങിയ ന്യൂസീലൻഡിന് തുടക്കം മുതൽ പിഴച്ചു. പവർപ്ലേയിൽ തന്നെ അവർക്ക് ആദ്യ മൂന്നു വിക്കറ്റും നഷ്ടമായി. മൂന്നാം ഓവറിൽ, . സെമിഫൈനലിലെ സെഞ്ചറി വീരനായ ഓപ്പണർ ഫിൻ അലന്‍ (7 പന്തിൽ 9) ആണ് ആദ്യം വീണത്. ‘ലോക്കൽ ബോയ്’ അക്ഷർ പട്ടേൽ, തിലക് വർമയുടെ കൈകളിൽ എത്തിച്ചാണ് അലനെ പുറത്താക്കിയത്. ഒന്നാം വിക്കറ്റിൽ ടിം സെയ്ഫർട്ട്– ഫിൻ അലൻ സഖ്യം 31 റൺസാണ് കൂട്ടിച്ചേർത്തത്. തൊട്ടടുത്ത ഓവറിൽ മറ്റൊരു ‘ലോക്കൽ ബോയ്’ ജസ്പ്രീത് ബുമ്രയുടെ ബോളിൽ ഇഷാൻ കിഷന്റെ കിടിലൻ ക്യാച്ചിൽ രചിൻ രവീന്ദ്ര (2 പന്തിൽ 1) രചിൻ പുറത്തായി. പവർപ്ലേ അവസാനിക്കും മുൻപ് തന്നെ അക്ഷർ അടുത്ത പ്രഹരവും കിവീസിനു നൽകി. അഞ്ചാം ഓവറിൽ ഗ്ലെൻ ഫിലിപ്സിനെ ബൗൾണ്ടാക്കിയതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 52 എന്ന നിലയിലേക്കു വീണു കിവീസ്.

Next Post
AIB, BOI, and PTSB Roll Out ‘ZipPay’ Instant Payments

ZipPay വിപ്ലവം: അയർലണ്ടിലെ പ്രമുഖ ബാങ്കുകൾ കൈകോർക്കുന്നു; ഇനി പണമയക്കാൻ മൊബൈൽ നമ്പർ മാത്രം മതി

Popular News

  • Opposition Demands Emergency Action as Irish Inflation Surges

    അയർലൻഡിൽ വിലക്കയറ്റം അതിരൂക്ഷം; അടിയന്തര പാക്കേജിനായി സർക്കാരിനുമേൽ സമ്മർദ്ദം മുറുകുന്നു

    10 shares
    Share 4 Tweet 3
  • അയർലൻഡിൽ ഇംഗ്ലീഷ് പഠിക്കാനെത്തിയ വിദ്യാർത്ഥികൾ ദുരിതത്തിൽ; ലക്ഷക്കണക്കിന് രൂപ തിരികെ നൽകാതെ സ്കൂളുകൾ

    12 shares
    Share 5 Tweet 3
  • പതിനാലായിരം യൂറോ വരെ നികുതിയില്ലാതെ സമ്പാദിക്കാം; ഗാർഡൻ ക്യാബിനുകൾക്ക് സർക്കാർ ഇളവുകൾ പ്രഖ്യാപിക്കുന്നു

    13 shares
    Share 5 Tweet 3
  • അമേരിക്കയുടെ ഇറാൻ ചർച്ചകൾ: നയതന്ത്രജ്ഞരുടെ ‘അപരിചയത്വത്തിൽ’ ആശങ്കയുമായി യൂറോപ്യൻ രാജ്യങ്ങൾ

    10 shares
    Share 4 Tweet 3
  • ഇന്ധനത്തിന് പിന്നാലെ വൈദ്യുതിയും; അയർലൻഡിൽ വൈദ്യുതി നിരക്ക് 9 ശതമാനം വരെ വർദ്ധിക്കുമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha