• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, July 5, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

അയർലൻഡ് മലയാളിയുടെ മരണം; കരുവന്നൂർ ബാങ്ക് തട്ടിപ്പ് മൂലമെന്ന് അനിൽ അക്കര, ആരോപണം ശരി വെച്ച് കുടുംബവും

Editor by Editor
October 17, 2023
in Ireland Malayalam News
0
Death-of-Vincent-Chittilappilly
9
SHARES
311
VIEWS
Share on FacebookShare on Twitter

അയർലൻഡിൽ കഴിഞ്ഞ ദിവസം അന്തരിച്ച തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശി വിൻസന്റ് ചിറ്റിലപ്പള്ളി (72) യുടെ മരണത്തിന് കാരണം കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് ആണെന്ന ആരോപണവുമായി കോൺഗ്രസ്‌ നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കര രംഗത്ത്.  ഫെയ്‌സ്ബുക്ക്  പോസ്റ്റിലൂടെയാണ് വിൻസന്റ് ചിറ്റിലപ്പള്ളിയുടെ മരണ വാർത്ത പങ്കുവെച്ചു കൊണ്ട് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കരുവന്നൂർ ബാങ്കിൽ നിക്ഷേപം ഉണ്ടായിരുന്ന വിൻസന്റ് തന്റെ സമ്പാദ്യത്തിന്റെ മുഖ്യഭാഗവും ഇവിടെ നിക്ഷേപിച്ചിരുന്നതായും എന്നാൽ ഇപ്പോൾ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് പോലും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് വിൻസന്റിന്റെ കുടുംബമെന്നും അനിൽ അക്കര  ഫെയ്‌സ്ബുക്ക്  കുറിപ്പിലൂടെ പറയുന്നു. തൃശൂർ എംപി ടി. എൻ. പ്രതാപന്റെ നേതൃത്വത്തിൽ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിവെന്നും അനിൽ അക്കര പറയുന്നുണ്ട്. വിൻസന്റ് ചിറ്റിലപ്പള്ളിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ അടിയന്തരമായി സർക്കാർ സഹായം ഉണ്ടാകണമെന്നും അനിൽ അക്കര അവശ്യപ്പെട്ടു

വിന്‍സെന്റ് ചിറ്റിലപ്പള്ളി അയർലൻഡിലെ ദ്രോഗഡയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്ട്രോക്ക് മൂലമാണ് അന്തരിച്ചത്. 2005 ൽ അയർലൻഡിൽ എത്തിയ വിൻസന്റും ഭാര്യയും ഇപ്പോഴും വാടക വീടിലായിരുന്നു കഴിഞ്ഞിരുന്നത്. മക്കൾ നാട്ടിൽ ആയിരുന്നതിനാൽ റിട്ടയർമെന്റ് ജീവിതം നാട്ടിൽ ആക്കാം എന്നാണ് വിൻസന്റും ഭാര്യ താര വിന്‍സന്റും ആഗ്രഹിച്ചിരുന്നത്. ഇതേ തുടർന്ന് ദ്രോഗഡയിലെ ലൂര്‍ദ്ദ് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തിരുന്ന താരയുടെ സമ്പാദ്യമുൾപ്പടെ കരുവന്നൂരിൽ നിക്ഷേപിക്കുകയായിരുന്നു.

ബാങ്കിൽ തട്ടിപ്പ് നടന്ന വിവരം പുറത്തു വന്നതോടെ തങ്ങളുടെ നിക്ഷേപം തിരികെ ലഭിക്കാൻ ബന്ധപ്പെട്ടുവെങ്കിലും ലഭ്യമായില്ല. ഇതേ തുടർന്ന് കടുത്ത മാനസിക വിഷമത്തിലും സാമ്പത്തിക പ്രയാസത്തിലും ആയിരുന്നു വിൻസന്റും കുടുംബവുമെന്ന് ഭാര്യ താര വിൻസന്റ് അനിൽ അക്കരയുടെ ആരോപണം ശരിവെച്ചു കൊണ്ട് പ്രതികരിച്ചു. ഇവരുട മക്കളായ തുഷാര വിൻസന്റ്, അമൂല്യ വിൻസന്റ് എന്നിവർ വിവാഹിതരായി നാട്ടിലാണ് ഉള്ളത്. മകൻ അഭയ് വിൻസന്റ് യുകെയിൽ വിദ്യാർഥിയും.

ദ്രോഗഡ മലയാളി അസോസിയേഷന്റെ ആദ്യകാല അംഗമായിരുന്ന വിൻസന്റ് ചിറ്റിലപ്പിള്ളി അയർലൻഡ് മലയാളികൾക്ക് ഏറെ പ്രീയപ്പെട്ടവനായിരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ വച്ച് നടത്താനാണ് തീരുമാനം. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും തുടർനടപടികൾ പൂർത്തീകരിക്കുന്നതിനും ദ്രോഗഡ മലയാളി അസോസിയേഷൻ (ഡിഎംഎ) ഉൾപ്പടെ വിവിധ ഇന്ത്യൻ സംഘടനകൾ കുടുംബത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇവർ വിൻസന്റിന്റെ കുടുംബത്തിനായി പ്രാദേശികമായി ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. താരയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ലഭ്യമാകും വിധമാണ് ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്.

കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം ഭരണസമിതിയുടെ അറിവോടെ മാനേജറും അക്കൗണ്ടന്റും ഉൾപ്പെടെയുള്ളവർ വായ്പാ–നിക്ഷേപത്തട്ടിപ്പുകൾ വഴി 300 കോടി തട്ടിയെന്നു പൊലീസ് കണ്ടെത്തിയത് കഴിഞ്ഞ ജൂണിലാണ്. ബാങ്ക് പ്രസിഡന്റ് അടക്കം ഭരണസമിതി അംഗങ്ങളും മാനേജർ ഉൾപ്പെടെ ആറു ജീവനക്കാരും അറസ്റ്റിലായി. സംഭവം വൻ വിവാദമായതോടെ നിയമസഭയിൽ സർക്കാർ ഏറെ പ്രതിരോധത്തിൽ ആയിരുന്നു.

Tags: DroghedaIrelandVincent Chittilapilly
Next Post
അയർലണ്ടിലെ ക്ലോക്കുകൾ ഈ മാസം പിന്നോട്ട് മാറും, നിങ്ങൾക്ക് ഒരു മണിക്കൂർ അധികമായി ഉറങ്ങാം

അയർലണ്ടിലെ ക്ലോക്കുകൾ ഈ മാസം പിന്നോട്ട് മാറും, നിങ്ങൾക്ക് ഒരു മണിക്കൂർ അധികമായി ഉറങ്ങാം

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1