⚡ Breaking
ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം
Sunday, November 29, 2026
അയർലൻഡിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളി കൂദാശ ചെയ്തു; മലങ്കര സഭയുടെ ഡബ്ലിനിലെ ആദ്യ ദേവാലയം സഭയ്ക്ക് സ്വന്തം
Cavan Malayalam News

അയർലൻഡിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളി കൂദാശ ചെയ്തു; മലങ്കര സഭയുടെ ഡബ്ലിനിലെ ആദ്യ ദേവാലയം സഭയ്ക്ക് സ്വന്തം

ഡബ്ലിൻ, അയർലൻഡ്: മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അയർലൻഡിൽ സ്വന്തമായി വിശ്വാസികൾ പണിത ആദ്യ ദേവാലയം സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച്, ഡബ്ലിൻ കൂദാശ ചെയ്തു. വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള ഈ പള്ളി, ഡബ്ലിനിലെ ഓർത്തഡോക്‌സ് ഇടവകയുടെ ദീർഘനാളത്തെ സ്വപ്നമാണ് യാഥാർഥ്യമാക്കിയത്.

ഏകദേശം രണ്ട് മില്യൺ യൂറോ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഈ ദേവാലയം 2006-ലാണ് ഇടവകയായി പ്രവർത്തനം ആരംഭിച്ചത്.

കൂദാശ ചടങ്ങുകൾ:

കഴിഞ്ഞ ഒക്ടോബർ നാല്, അഞ്ച് തീയതികളിലായി നടന്ന വിപുലമായ കൂദാശ ചടങ്ങുകൾക്ക് അഭിവന്ദ്യരായ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്തയും ഇടവക മെത്രാപ്പൊലീത്തയായ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്തയും മുഖ്യകാർമികത്വം വഹിച്ചു.

ഇടവക വികാരി, മുൻ വികാരിമാർ, വിവിധ ഇതര സഭകളിലെ അധ്യക്ഷന്മാർ, അയർലൻഡിലെ രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പള്ളികൂദാശയ്ക്ക് സാക്ഷ്യം വഹിക്കാനായി ആയിരത്തോളം വിശ്വാസികൾ എത്തിച്ചേർന്നു.

ഡബ്ലിനിലെ മലങ്കര ഓർത്തഡോക്സ് വിശ്വാസ സമൂഹത്തിന് ഇനിമുതൽ സ്വന്തം ദേവാലയത്തിൽ ആരാധനാ സ്വാതന്ത്ര്യം ലഭ്യമാകും.

Editor
Correspondent