• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, January 11, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News USA Malayalam News

ഗ്രീൻലൻഡ് പിടിക്കാൻ സൈനിക നടപടി; നിർദ്ദേശം നൽകി ട്രംപ്, എതിർത്ത് യു.എസ് സൈന്യം

Editor by Editor
January 11, 2026
in USA Malayalam News
0
trump orders commanders to draw up greenland invasion plan
9
SHARES
295
VIEWS
Share on FacebookShare on Twitter

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ സൈന്യത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ. യു.എസ് സൈന്യത്തിലെ ജോയിന്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിനോടാണ് (JSOC) ഗ്രീൻലൻഡ് പിടിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ ട്രംപ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സൈനിക നടപടിയെന്ന നിർദ്ദേശത്തിനെ യു.എസ് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫും ശക്തമായി എതിർത്തു. നടപടി നിയമവിരുദ്ധമാണെന്നും ഇതിന് യുഎസ് കോൺഗ്രസിന്റെ പിന്തുണ ലഭിക്കില്ലെന്നുമാണ് സൈനിക മേധാവികളുടെ നിലപാട്. ഗ്രീൻലൻഡ് വിഷയത്തിൽ നിന്ന് ട്രംപിന്റെ ശ്രദ്ധ തിരിക്കാനായി റഷ്യൻ ‘ഗോസ്റ്റ്’ കപ്പലുകളെ തടയുന്നതിനെക്കുറിച്ചോ ഇറാനെതിരെ ആക്രമണം നടത്തുന്നതിനെക്കുറിച്ചോ ഉള്ള ചർച്ചകൾ സൈനിക ഉദ്യോഗസ്ഥർ നടത്തുന്നതായി സൂചനയുണ്ട്.

ട്രംപിന്റെ രാഷ്ട്രീയ ഉപദേശകൻ സ്റ്റീഫൻ മില്ലറുടെ നേതൃത്വത്തിലാണ് ഗ്രീൻലൻഡ് പിടിക്കാനുള്ള ആശയങ്ങൾ മുന്നോട്ടുവെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടിയ സൈനിക ഓപ്പറേഷന്റെ വിജയമാണ് ഇത്തരമൊരു നീക്കത്തിന് ഭരണകൂടത്തിന് പ്രേരണയായത്. റഷ്യയോ ചൈനയോ ഗ്രീൻലാൻഡിൽ ആധിപത്യം സ്ഥാപിക്കുന്നതിന് മുമ്പ് പ്രദേശം പിടിച്ചെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്നാണ് വിശദീകരണം.

എന്നാൽ വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് വോട്ടർമാരുടെ ശ്രദ്ധ തിരിക്കാനാണ് ട്രംപ് ഈ വിവാദ നീക്കം നടത്തുന്നതെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. ഗ്രീൻലൻഡ് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് വെള്ളിയാഴ്ച എണ്ണക്കമ്പനികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് ആവർത്തിച്ചിരുന്നു. നയതന്ത്രപരമായി ദ്വീപ് വാങ്ങാൻ സാധിച്ചില്ലെങ്കിൽ ‘കടുത്ത രീതിയിൽ’ ഇടപെടേണ്ടിവരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ദ്വീപിനെ സംരക്ഷിക്കുന്നതിൽ ഡെന്മാർക്ക് പരാജയപ്പെട്ടുവെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ആരോപിച്ചു.

അതേസമയം, ട്രംപിന്റെ നിർദ്ദേശം അസംബന്ധമാണെന്നും ബലപ്രയോഗത്തിലൂടെയുള്ള ഏത് നീക്കവും നാറ്റോയുടെ തകർച്ചയിലേക്ക് നയിക്കുമെന്നും ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ മുന്നറിയിപ്പ് നൽകി. അത്യപൂർവ്വ ധാതുക്കളുടെ വൻ ശേഖരവും തന്ത്രപ്രധാനമായ സമുദ്ര പാതയിലെ സ്ഥാനവുമാണ് ഗ്രീൻലൻഡിനെ അമേരിക്കയുടെ ലക്ഷ്യമാക്കുന്നത്.

Popular News

  • aer lingus

    എയർ ലിംഗസ് വിമാനങ്ങളിൽ ഇനി സീറ്റ് തിരഞ്ഞെടുക്കാൻ പണം നൽകണം; ചെലവേറിയ യാത്രയുമായി അയർലണ്ട് ദേശീയ വിമാനക്കമ്പനി

    9 shares
    Share 4 Tweet 2
  • വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ക്രിസ്മസ്-പുതുവത്സരാഘോഷം ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയായി

    10 shares
    Share 4 Tweet 3
  • സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഇൻഫ്ലുവൻസ പടരുന്നു; രോഗികൾക്ക് സന്ദർശന വിലക്ക് ഏർപ്പെടുത്തി

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ ‘ഗോറെറ്റി’ കൊടുങ്കാറ്റ് മുന്നറിയിപ്പ്: കനത്ത മഴയ്ക്കും മഞ്ഞിനും സാധ്യത

    20 shares
    Share 8 Tweet 5
  • അയർലണ്ടിൽ പ്രശസ്തമായ എസ്‌എംഎ (SMA) ബേബി മിൽക്ക് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

    15 shares
    Share 6 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha