യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ സര്‍വാധിപത്യം. ഇലക്ടറല്‍ കോളേജിന് പുറമേ പോപ്പുലര്‍ വോട്ടും സെനറ്റും നേടിയാണ് ട്രംപ് വിജയമുറപ്പിച്ചത്. 20 വര്‍ഷത്തിനിടെ ജനപ്രിയ വോട്ടുനേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാണ് ട്രംപ്. 2004-ല്‍ ജോര്‍ജ് ബുഷിന് ശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഇലക്ടറല്‍ കോളേജിന് പുറമേ പോപ്പുലര്‍ വോട്ടും നേടി പ്രസിഡന്റാവുന്നത്.
മിന്നുന്ന വിജയമാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് സ്വന്തമാക്കിയത്. നിർണായകമായ സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്. നോർത്ത് കാരോലൈന, ജോർജിയ, പെൻസൽവേനിയ എന്നിവിടങ്ങളിൽ ട്രംപ് വൻവിജയമാണ് നേടിയത്. ഓഹിയോ, വെസ്റ്റ് വെര്‍ജീനിയ, നബ്രാസ്ക എന്നിവിടങ്ങളിൽ ജയിച്ചാണ് സെനറ്റിൽ ഭൂരിപക്ഷം നേടിയത്. അരിസോണ, മിഷിഗൻ, പെൻസൽവേനിയ, വിസ്കോൺസൻ എന്നീ സ്റ്റേറ്റുകൾ ട്രംപ് നേടി.
ഒരിക്കൽ തോൽവി അറിഞ്ഞ പ്രസിഡന്റ് വീണ്ടും അധികാരത്തിലെത്തുന്നത് അമേരിക്കൻ ചരിത്രത്തിൽ 127 വർഷങ്ങൾക്കുശേഷം ആദ്യമായാണ്. കുടുംബത്തോടൊപ്പം വിജയാഘോഷം തുടങ്ങിയിരിക്കുകയാണ് മുന്‍ പ്രസിഡന്റ്. ഇനി അമേരിക്കയുടെ സുവര്‍ണ കാലമെന്ന് അദ്ദേഹം പ്രതികരിച്ചു. അമേരിക്കയെ ഉന്നതിയിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക്കൻ അനുഭാവികൾ കൂട്ടത്തോടെ ഫ്ളോറിഡയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
2016-ല്‍ ഇലക്ടറല്‍ കോളേജ് വോട്ടിന്റെ ബലത്തിലാണ് ട്രംപ് പ്രസിഡന്റായത്. പോപ്പുലര്‍ വോട്ടുകളില്‍ അന്ന് വിജയം എതിര് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണായിരുന്നു. ഇത്തവണ ഇലക്ടറല്‍ കോളേജ്- പോപ്പുലര്‍ വോട്ടുകള്‍ക്ക് പുറമേ സെനറ്റും കീഴടക്കിയാണ് ട്രംപ് പ്രസിഡന്റാവുന്നത്.
അതിനിടെ കമല ഹാരിസ് തന്റെ ഇലക്ഷൻ നൈറ്റ് പ്രസംഗം റദ്ദാക്കി. ഡോണൾഡ് ട്രംപ് വിജയം ഉറപ്പിച്ചതോടെയാണ് കമല പ്രസംഗം റദ്ദാക്കിയത്. വൈസ് പ്രസിഡന്റ് ഇന്ന് രാത്രി പ്രസംഗിക്കില്ലെന്നും വ്യാഴാഴ്ച പ്രസംഗം നടത്തുമെന്നും കമലയുടെ തെരഞ്ഞെടുപ്പ് പ്രചരണ സംഘത്തിലെ അംഗം സെഡ്രിക് റിച്മണ്ട് അറിയിച്ചു.
മാത്രമല്ല, ഇന്ന് കമല മാധ്യമങ്ങളെയും കാണില്ലെന്നാണ് റിപ്പോർട്ട്. തോൽവിയോടെ ഡെമോക്രാറ്റിക് ക്യാമ്പുകൾ നിശബ്ദമായിരിക്കുകയാണ്. വിജയം ഉറപ്പിച്ചിരുന്ന പെൻസൽവേനിയ, വിസ്കോൺസൻ, മിഷിഗൻ എന്നീ സ്റ്റേറ്റുകൾ കൈവിട്ടതാണ് കമലക്ക് തിരിച്ചടിയായത്.