കളിയുടെ ഗതിക്കെതിരെ ഒഡീഷ എഫ് സി ഗോൾ നേടിയതോടെ ഉണർന്ന് കളിച്ച ബ്ലാസ്റ്റേഴ്സ്, ചീഫ് കോച്ച് ഇവാൻ വുകമനോവിച്ചിൻ്റെ മടങ്ങി വരവ് ഗംഭീരമാക്കി. സ്കോർ – (2 – 1 ).
ഡീഗോ മൗറീഷ്യോയുടെ ഗോളില്‍ 14 -ാം മിനിറ്റിൽ മുന്നിലെത്തിയ ഒഡീഷയെ 66 -ാം മിനിറ്റിൽ ഡയമെൻ്റക്കോസും, 85 -ാം മിനിറ്റിൽ അഡ്രിയാൻ ലൂണയും നേടിയ ഗോളുകളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് മറികടന്നത്.
ഒരു ഗോളിന് മുന്നിൽ നില്ക്കേ ഒഡീഷയ്ക്ക് കിട്ടിയ പെനാൽറ്റി തട്ടിയകറ്റി രക്ഷകനായ ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷാണ് കേരളത്തേ മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്നത്.
അഡ്രിയാൻ ലൂണയാണ് കളിയിലെ താരം.