• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, January 22, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Asia Malayalam News

ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചു, സൈനിക ഹെലിക്കോപ്റ്ററില്‍ രാജ്യംവിട്ടെന്ന് റിപ്പോര്‍ട്ട്

Chief Editor by Chief Editor
August 5, 2024
in Asia Malayalam News, Politics
0
Prime Minister Sheikh Hasina Resigns Amid Violent Protests

Prime Minister Sheikh Hasina Resigns Amid Violent Protests

13
SHARES
435
VIEWS
Share on FacebookShare on Twitter

ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചു. ഔദ്യോഗിക വസതി ഒഴിഞ്ഞ ഹസീന സൈനിക ഹെലികോപ്ടറിൽ രാജ്യം വിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹസീന ഇന്ത്യയിലെ അഗർത്തല നഗരത്തിലെത്തിയതായി ബി.ബി.സി ബംഗ്ല റിപ്പോർട്ട് ചെയ്തു.

ബംഗ്ലാദേശ് സർക്കാരിനെതിരായ വിദ്യാർഥിപ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രാജി. നേരത്തെ, 45 മിനിറ്റുളളിൽ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നൽകിയിരുന്നു. ഞായറാഴ്ച പ്രതിഷേധം രൂക്ഷമായെങ്കിലും പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അക്രമികളെ ശക്തമായി നേരിടുമെന്നു നിലപാടിലായിരുന്നു. എന്നാൽ, സൈന്യം നേരിട്ട് നിലപാട് അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയത്.

ഹസീനയുടെ രാജിയെക്കുറിച്ചുള്ള വാർത്തകർ പുറത്തുവന്നതോടെ അവരുടെ ഔദ്യോഗിക വസതിയിലേക്ക് പ്രക്ഷോഭകർ ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിഷേധക്കാർ ഒന്നിച്ച് വസതിയിലേക്ക് ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. അഫ്​ഗാനിലേയും ശ്രീലങ്കയിലേയും പ്രക്ഷോഭവുമായി താരതമ്യപ്പെടുത്തിയാണ് സാമൂഹികമാധ്യമങ്ങളിൽ ചിലർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ധാക്ക വിടുന്നതിനു മുമ്പ് പ്രസംഗം റെക്കോഡ് ചെയ്യാൻ ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ല. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. സംവരണ വിഷയത്തിൽ ദിവസങ്ങൾക്കു മുന്‍പ് നടന്ന സംഘർഷങ്ങളിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതു കെട്ടടങ്ങിയതിനു പിന്നാലെയാണു സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തെ 13 ജില്ലകളിൽ കലാപം വ്യാപിച്ചിട്ടുണ്ട്.

പ്രക്ഷോഭം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്നു പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്നു മുതൽ 3 ദിവസം ദേശീയ അവധിയും പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഇന്റർനെറ്റ് സൗകര്യം തടയാൻ മൊബൈൽ കമ്പനികളോടും ആവശ്യപ്പെട്ടു.

1971ല്‍ ബംഗ്ലദേശിനെ പാക്കിസ്ഥാനില്‍നിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഉള്‍പ്പെടെ രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതിനെതിരെയാണു ബംഗ്ലദേശിൽ പ്രക്ഷോഭം ആരംഭിച്ചത്. ഇതു പിന്നീട് സർക്കാരിനെതിരായ പ്രക്ഷോഭമായി മാറി. ബംഗ്ലദേശിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകി

Tags: BangladeshCrisisBreakingNewsCurrentEventsDhakaGlobalNewsHumanRightsPoliticalUnrestProtestsSheikhHasinaSouthAsia
Next Post
bangladesh-flight-and-train-services-have-been-cancelled

ബംഗ്ലാദേശിൽ പ്രക്ഷോഭം രൂക്ഷം; വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി

Popular News

  • New Deal to Make Medicines Cheaper and Faster for Patients

    രോഗികൾക്ക് മരുന്നുകൾ വേഗത്തിലും കുറഞ്ഞ വിലയിലും ലഭ്യമാക്കാൻ പുതിയ കരാർ

    10 shares
    Share 4 Tweet 3
  • ഗാൽവേയിൽ വാഹനാപകടം: പത്തൊൻപതുകാരന് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

    11 shares
    Share 4 Tweet 3
  • ലൈസൻസും ഇൻഷുറൻസും ഇല്ലാതെ വാഹനം ഓടിച്ചു; സ്ലൈഗോയിൽ യുവാവിന് നാല് വർഷം ഡ്രൈവിംഗ് വിലക്കും പിഴയും

    13 shares
    Share 5 Tweet 3
  • അയർലണ്ടിൽ പനി പടരുന്നു; ആശുപത്രികളിൽ കടുത്ത തിരക്ക്, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

    11 shares
    Share 4 Tweet 3
  • സ്ലൈഗോയിൽ തന്റെ ആദ്യ ഔദ്യോഗിക സന്ദർശനം നടത്തി ഐറിഷ് പ്രസിഡന്റ് കാതറിൻ കൊണോളി

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha