കറികളുടെ രാജാവ് എന്ന് അറിയപ്പെട്ടിരുന്ന, പ്രശസ്ത ഷെഫും, ബ്രിട്ടനിലെ പ്രമുഖ ഇന്ത്യന്‍ റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമയുമായ ഷബീര്‍ ഹുസൈന് അന്തരിച്ചു. അക്ബര്‍ റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമയായ ഈ 56 കാരന് ദീര്‍ഘകാലം കാന്‍സര്‍ എന്ന മഹാവ്യാധിയുമായി പോരാടിയാണ് മരണമടഞ്ഞത്. വലിയൊരു പാരമ്പര്യം അവശേഷിപ്പിച്ച് യാത്രയായ വലിയ മനുഷ്യന് എന്നാണ് സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നവര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
ബ്രാഡ്ഫോര്‍ഡ് സിറ്റി സെന്ററില്‍, 1995 ല്‍ തുറന്ന 28 സീറ്റുകളുള്ള ഒരു ഡൈനിംഗ് റൂം ആയിരുന്നു ഷബീര്‍ ഹുസൈന് എന്ന പാചക മാന്ത്രികന്റെ ആദ്യ റെസ്റ്റോറന്റ്. ഷബീര്‍ ഹുസൈന്റെ കൈപ്പുണ്യം ഭക്ഷണപ്രിയരുടെ മനം കവര്‍ന്നപ്പോള്‍ അതികം താമസിയാതെ തന്നെ സ്കോട്ട്ലാന്‍ഡിലും, മിഡ്ലാന്‍ഡ്സിലും ഉള്‍പ്പടെ നിരവധി ശാഖകളുള്ള ഒരു ശൃംഖലയായി ഇത് വളര്‍ന്നു.
അക്ബര്‍ റെസ്റ്റോറന്റിന്റെ ഫേസ്ബുക്ക് പേജിലാണ് തങ്ങളുടെ സ്ഥാപകന്റെ നിര്യാണ വിവരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ശൃംഖലക്ക് കീഴിലുള്ള എല്ലാ റെസ്റ്റോറന്റുകളും അടച്ചിടുമെന്നും, വെള്ളിയാഴ്ച വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുമെന്നും അതില്‍ പറയുന്നുണ്ട്.