ഗാൽവേ: പിന്നിൽ നിന്ന് വന്ന വാൻ ഇടിച്ചതിനെത്തുടർന്ന് എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട കെവിൻ മൊയ്ലൻ എന്ന 54 കാരനാണ് 8.5 മില്യൺ യൂറോ നൽകാനുള്ള ഹൈക്കോടതി വിധി. ഈ അപകടത്തിൽ കെവിന് മസ്തിഷ്കത്തിന് ഗുരുതരമായി ക്ഷതമേറ്റിരുന്നു.
കർഷകനായ കെവിൻ മൊയ്ലൻ 2018 മാർച്ച് 27 ന് ഗാൽവേ-ഹെഡ്ഫോർഡ് റോഡിലെ ജംഗ്ഷനിലായിരുന്നു അപകടത്തിൽപെട്ടത്. കെവിൻ വലത്തേക്ക് പോകാൻ ഇൻഡിക്കേഷൻ നൽകി എതിർ ദിശയിൽ വരുന്ന കാർ പോകാനായി കാത്തുനില്കുമ്പോൾ ആയിരുന്നു പിന്നിൽ നിന്ന് വന്ന വാൻ അദ്ദേഹത്തിന്റെ വണ്ടിയുടെ പിന്നിൽ ഇടിച്ച് അപകടമുണ്ടായത്.
അപകടത്തിന്റെ ഫലമായി കെവിൻ ശരീരശേഷിയുള്ള ഒരു മനുഷ്യനിൽ നിന്ന് ഗുരുതരമായ മസ്തിഷ്ക ക്ഷതം ഉള്ള ഒരു വ്യക്തിയായി മാറിയെന്നും, കെവിന് ഇനി ജോലി ചെയ്യാൻ കഴിയില്ലെന്നും, അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ പരിചരണം ആവശ്യമാണെന്നും, റൂത്ത് മക്ഡൊനാഗ് സോളിസിറ്റേഴ്സ് നിർദ്ദേശിച്ച അദ്ദേഹത്തിന്റെ അഭിഭാഷകനായ കോനോർ മഗ്വെയർ എസ്സി കോടതിയെ അറിയിച്ചു,
ഗാൽവേ കൗണ്ടി കൊറാൻഡുള്ളയിലെ ബാലിബെഗിൽ നിന്നുള്ള കെവിൻ മൊയ്ലൻ എന്ന 54 കാരനാണ് തന്റെ വാഹനത്തെ പിന്നിൽ നിന്ന് ഇടിച്ച വാനിന്റെ ഡ്രൈവർ ഡെർമോട്ട് സ്വീനിക്കെതിരെയും വാനിന്റെ ഉടമകളായ നോർത്ത്ഗേറ്റ് വെഹിക്കിൾ ഹയർ (അയർലൻഡ്) ലിമിറ്റഡ്, സാമൺ കോൺട്രാക്റ്റിംഗ് അയർലൻഡ് എന്നിവർക്കെതിരെയും കേസെടുത്തത്.