അയർലണ്ടിൽ നിന്നും തിരഞ്ഞെടുത്ത അഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് പുറത്തിറക്കിയ “വിഷുദ്ധ ബെന്നി” എന്ന ഷോർട്ട് ഫിലിം മികച്ച അഭിപ്രായം നേടി മുന്നേറുന്നു.
ഹാസ്യത്തിൻ്റെ ട്രാക്കിലൂടെ പറയുന്ന ഈ ഷോർട്ട് ഫിലിമിൽ, ബെന്നിയുടെയും ഭാര്യ ആൻസിയുടെയും വീട്ടിൽ ഒരു പരമ്പരാഗത ആഘോഷം ആസൂത്രണം ചെയ്യുന്നു. മനോഹരമായ ഒരു ഉത്സവ മൂഡിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ അവരുടെ സമാധാനപരമായ ദിവസത്തെ ഒരു റോളർകോസ്റ്ററാക്കി മാറ്റുന്നു. പൂർണ്ണമായും അയർലണ്ടിൽ ചിത്രീകരിച്ച ഈ ഷോർട്ട് ഫിലിമിൻ്റെ പോസ്റ്റ് പ്രോഡക്ഷൻ ജോലികൾ പൂർത്തിയാക്കിയിരിക്കുന്നത് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്.
നിർമ്മാണം- ഫിലിംസ് ആൻഡ് ട്രെൻസ്, പ്രിൻസ് ജോസഫ് അങ്കമാലി.
ക്രിയേറ്റീവ് ഹെഡ് – ജേക്കബ് ലിജിൽ,
ഡിഒപി – ജിസൻ എബ്രഹാം (പികെ എഡിറ്റ്സ്),എഡിറ്റർ – അനന്ദു സജീവൻ,സംഗീതവും പശ്ചാത്തല സംഗീതവും – സൗരവ് സുരേഷ്,സൗണ്ട് ഡിസൈനും മിക്സും – അനൂപ് അനിൽകുമാർ,ഡിഐ- ബിലാൽ റഷീദ്,അസിസ്റ്റൻ്റ് ഛായാഗ്രാഹകൻ – സുനിൽ തോമസ് (സ്ലൈഗോ),അസിസ്റ്റൻ്റ് ഡയറക്ടർമാർ- അഖിൽ പി ആർ, ഷിജിൽ സുരേന്ദ്രൻ, സ്നേഹ മറിയാട്ട് ജോർജ്,സൗണ്ട് എഞ്ചിനീയർമാർ – ഷാബു പോൾ,സുനിൽ തോമസ്,ഡബ്ബിംഗ് സ്റ്റുഡിയോ- ഗ്രേസ് ഓഡിയോസ് ,സുനിൽസ് ഫോട്ടോഗ്രാഫി സ്ലിഗോ,പബ്ലിസിറ്റി ഡിസൈൻ:മിഥുൻ രാജ്.
അഭിനയിച്ചിരിക്കുന്നത്:-പ്രിൻസ് ജോസഫ് അങ്കമാലി,ഷൈനി ജോണി
,വിഷ്ണു എൻ നായർ, പോൾ വർഗീസ്, ജനേഷ് സുശീലൻ, അലീഷ ജോ
,മിന്നു മരിയ യോയകീം, സ്റ്റെഫി ജിഷ്ണു, ഹണി സ്കറിയ, ഷെറിൻ മറിയം യോഹന്നാൻ, നിതിൻ സാജു