യുകെയില്‍ കനത്ത ഗതാഗത കുരുക്കിന് വഴിവച്ചു മൂന്ന് പ്രധാന മോട്ടോര്‍വേകള്‍ പകുതി അടച്ചിടും. ഇംഗ്ലണ്ടിലെ പ്രധാന മോട്ടോര്‍വേകളായ എം 67, എം 20, എം 2 എന്നിവയാണ് ഭാഗികമായി അടച്ചിടുന്നത്. രണ്ട് ദിവസങ്ങള്‍ക്കകം ഇവ അടയ്ക്കും. ഈസ്റ്റര്‍ ദിനത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് ഈ അടച്ചിടല്‍ എന്നത് ഗതാഗത കുരുക്ക് രൂക്ഷമാക്കും.
ആദ്യ ബാങ്ക് ഹോളിഡേ മാര്‍ച്ച് 29 ന് വരുന്നതിനാല്‍ ദൈര്‍ഘ്യമേറിയ വാരാന്ത്യമാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ നിരത്തുകളില്‍ തിരക്ക് അനിയന്ത്രിതമായിരിക്കും. കുടുംബാംഗങ്ങളുമൊത്ത് വാരാന്ത്യം ചെലവഴിക്കാനായി യാത്ര പുറപ്പെടുന്നവര്‍ക്ക് ഈ അടച്ചിടല്‍ വലിയ ദുരിതമാവും.
2023 ലും 2024 ആരംഭത്തിലും എം 2, എം 20, എം 67 എന്നിവ ഭാഗികമായി അടച്ചിരുന്നു. എം 2 ലെ ജംഗ്ഷന്‍ 5 ല്‍ പടിഞ്ഞാറോട്ടുള്ള പാത ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അടച്ചിരുന്നു. ഏപ്രില്‍ ഒന്നു വരെ ഇത് തുറക്കില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. അതുപോലെ എം 20 ലെ ജംഗ്ഷന്‍ എട്ടിലേക്കുള്ള സ്ലിപ് റോഡ് എന്‍ട്രന്‍സ് മാര്‍ച്ച് എട്ടിന് അടച്ചതാണ് മെയ് അഞ്ചു വരെ അത് തുറക്കാന്‍ ഇടയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഏറ്റവും ദീര്‍ഘകാലമായി അടച്ചിരിക്കുന്നത് എം 67 ലെ ജംഗ്ഷന്‍ 2 ലേക്കുള്ള സ്ലിപ് റോഡ് എന്‍ട്രന്‍സാണ്. 2023 ഒക്ടോബര്‍ 1 ന് അടച്ചിട്ട ഈ വഴി 2025 ഫെബ്രുവരി അഞ്ചിന് മാത്രമെ തുറക്കുകയുള്ളു. ഈ വാരാന്ത്യത്തില്‍ പ്രധാന മോട്ടോര്‍വേകളില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ മാത്രമായിരിക്കില്ല വാഹനമോടിക്കുന്നവര്‍ അഭിമുഖീകരിക്കേണ്ടി വരിക. മാര്‍ച്ച് 30 നും 31 നും ഇടയിലായി ഒന്നിലധികം എ റോഡുകളും അടച്ചിടും. ഈ ദിവസങ്ങളില്‍ അടച്ചിടുന്ന ഏതാണ്ട് എട്ട് റോഡുകളുടെ ലിസ്റ്റ് നാഷണല്‍ ഹൈവേസ് പുറത്തു വിട്ടിട്ടുണ്ട്.
എ 1 , എ 12, 2 249, എ 30, എ 38, എ 45, എ 46, 3 63 എന്നീ റോഡുകള്‍ ആയിരിക്കും ഈസ്റ്റര്‍ കാലത്ത് ഭാഗികമായി അടച്ചിടുക.